അക്ഷരങ്ങളുടെ ആഘോഷത്തിന് പകുതിയോളം സ്കൂൾകുട്ടികൾ
text_fieldsകെ.എൽ.ഐ.ബി.എഫ് ബുക്ക് സൈനിങ് വേദിയിൽ എം. മുകുന്ദൻ ആരാധകരുടെ പുസ്തകങ്ങളിൽ ഒപ്പിട്ടുനൽകുന്നു
തിരുവനന്തപുരം: കേരളപ്പിറവി ദിനം മുതൽ അനന്തപുരിയെ വായനയുടെ പുതുലോകത്തെത്തിച്ച അക്ഷരങ്ങളുടെ ആഘോഷത്തിന് ചൊവ്വാഴ്ച സമാപനം. വൈകീട്ട് നിയമസഭ ശങ്കരനാരായണൻ ഹാളിൽ നടക്കുന്ന സമാപനസമ്മേളനത്തോടെ കെ.എൽ.ഐ.ബി.എഫ് രണ്ടാം പതിപ്പിന് കൊടിയിറങ്ങും.
ഇനി മൂന്നാംപതിപ്പിനായുള്ള കാത്തിരിപ്പ്. അരലക്ഷത്തിലധികം പേരാണ് ആദ്യ അഞ്ച് ദിവസങ്ങളിലായി പുസ്തകോത്സവ വേദിയിലെത്തിയത്. എഴുത്തിന്റെ പൈതൃകവും പെരുമയും വിളിച്ചോതിയ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായത് സ്കൂൾകുട്ടികളുടെ പങ്കാളിത്തമാണ്. ആകെ എത്തിയ സന്ദർശകരിൽ പകുതിയോളം സ്കൂൾകുട്ടികളായിരുന്നുവെന്നത് വായന മരിക്കുന്നില്ലെന്ന പ്രതീക്ഷക്ക് കരുത്തുപകരുന്നു.
എഴുത്തുകാർക്കും വായനക്കാർക്കും സംവദിക്കാനുള്ള വേദികൂടിയായിരുന്നു പുസ്തകോത്സവം. എല്ലാ തലമുറയിലുമുള്ള വായനക്കാർ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാനും എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുമായി എത്തിയിരുന്നു. സാഹിത്യരംഗത്തേക്ക് ചുവടുെവക്കുന്ന യുവ പ്രതിഭകൾക്കും പുസ്തകോത്സവം പ്രചോദനമായി. ഇന്ന് മേള അവസാനിക്കുമ്പോൾ പ്രമുഖരുെടയും പുതുമുഖങ്ങളുെടയുമായി ഇവിടെ പ്രകാശിതമായ പുസ്തകങ്ങളുടെ എണ്ണം 240 ആകും. ഇതോടൊപ്പം 30 പുസ്തക ചർച്ചകളും സംഘടിപ്പിക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.