കൊങ്കണി സാഹിത്യകാരൻ കെ. അനന്തഭട്ട് നിര്യാതനായി
text_fieldsമട്ടാഞ്ചേരി: കൊങ്കണി സാഹിത്യകാരൻ തുണ്ടിപറമ്പ് എം.ബി. ലെയ്നിൽ 4 / 1253 സാകേത് നിവാസിൽ കെ.അനന്ത ഭട്ട് (85) നിര്യാതനായി. 2002ൽ തുളസിദാസ രാമായണം കൊങ്കണി ഭാഷയിൽ വിവർത്തനം ചെയ്തു. 2004ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 2006ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കൊങ്കണി കേന്ദ്ര ഗോശ്രീ പുരം പ്രസിഡൻറ്, ജി.എസ്.ബി മഹാസഭ വൈസ് പ്രസിഡൻറ്, ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എണ്ണൂറിലേറെ കൊങ്കണി ഭക്തി- സാമൂഹിക - നാടക ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആദ്യകാല കൊങ്കണി നാടക നടനായിരുന്നു. യൂനിയൻ ബാങ്ക് റിട്ട.ഓഫിസറും ആണ്. ഭാര്യ: ജയഭട്ട്. മക്കൾ: ബാലകൃഷ്ണ ഭട്ട് (മുംബൈ), ദീപാ ഭട്ട്, രേഖാ ഭട്ട്. മരുമക്കൾ: വിനയ, പ്രദീപ് ഭട്ട്, ഗണേഷ് കമ്മത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.