Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightയുനെസ്കോയുടെ സാഹിത്യ...

യുനെസ്കോയുടെ സാഹിത്യ നഗരം: കോഴിക്കോടിനെ അഭിനന്ദിച്ച് ​പ്രധാനമന്ത്രി

text_fields
bookmark_border
UNESCO City of Literature award, PM Modi
cancel

യുനെസ്കോയുടെ സാഹിത്യ നഗരം ബഹുമതി ലഭിച്ച കോഴിക്കോടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഈ അംഗീകാരം ലഭിച്ചതോടെ, സാഹിത്യത്തിനോടും കലയോ​ടുമുള്ള കോഴിക്കോടിന്റെ താൽപര്യം ആഗോളതലത്തിൽ ശ്രദ്ധനേടിയതായി പ്രധാനമ​ന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം ഏറെ പ്രാധാന്യമുള്ളതാണെന്നും മോദി അഭി​പ്രായപ്പെട്ടു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ സാ​ഹി​ത്യ​ന​ഗ​രം പ​ദ​വിയാണ് കോ​ഴി​ക്കോ​ട് സ്വ​ന്തമാക്കിയത്. ലോകത്തെ 55 ന​ഗ​ര​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ യു​നെ​സ്കോ പ​ദ​വി​ ന​ൽ​കി​യ​ത്. ഇന്ത്യയിൽ നിന്ന് സംഗീത നഗരമായി ഗ്വാളിയോറിനെയും തെര​െഞ്ഞടുത്തു. കോ​ർ​പ​റേ​ഷ​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​നെ​സ്‌​കോ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്. കി​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സാ​ഹി​ത്യ ന​ഗ​ര​പ​ദ​വി​ക്കാ​യു​ള്ള ശ്ര​മം ന​ട​ത്തി​യ​ത്.

സാ​ഹി​ത്യ​ന​ഗ​ര ശൃം​ഖ​ല​യി​ലു​ള്ള പ്രാ​ഗി​ൽ​നി​ന്നു​ള്ള ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ന​ഗ​ര​ത്തി​ലെ​ത്തി പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് 545 ലൈ​ബ്ര​റി​ക​ളും 62 പ​ബ്ലി​ക് ലൈ​ബ്ര​റി​ക​ളു​മു​ള്ള കാ​ര്യം അ​പേ​ക്ഷ​യി​ൽ എ​ടു​ത്തു കാ​ണി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ എ​ഴു​ത്തു​കാ​ർ, സാ​ഹി​ത്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സാ​ഹി​ത്യ ന​ഗ​ര​പ​ദ​വി ല​ഭി​ച്ച​ത്. പ​ദ്ധ​തി​ക്ക് കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ നീ​ക്കി​വെ​ച്ചി​രു​ന്നു.

എ​ഴു​ത്തു​കാ​ർ​ക്ക് താ​മ​സി​ച്ച് കൃ​തി​ക​ൾ ത​ർ​ജ​മ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെ​ന്റ്, സാ​ഹി​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ കോ​ർ​ത്ത് ലി​റ്റ​റ​റി സ​ർ​ക്യൂ​ട്ട്, സാ​ഹി​ത്യ മ്യൂ​സി​യം, തെ​രു​വു​ക​ളി​ൽ വാ​യ​ന​ക്കു​ള്ള ഇ​ടം എ​ന്നി​വ​യെ​ല്ലാം സാ​ഹി​ത്യ​ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ൽ വ​രും. വെ​ബ്സൈ​റ്റ് നി​ർ​മാ​ണം, 2024ൽ ​കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്ക് ഒ​ത്തു​ചേ​രാ​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ദ്ധ​തി​യി​ലു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiUNESCO City of Literature award
News Summary - Kozhikode represents learning and storytelling: PM Modi as city gets UNESCO 'City of Literature' award
Next Story