കവിത: ഖുദ്സിന്റെ മോചനം
text_fieldsഅവരുടേതായി ഭൂമിയിൽ
അറ്റമില്ലാത്തത്രയും
മണ്ണുണ്ടെങ്കിലും
തലചായ്ക്കാൻ ഇത്തിരിപോലും മണ്ണവർക്കില്ല
ആഴിയിലുണ്ടാവോളം
വെള്ളമെങ്കിലും
അവരുടെ
സങ്കടക്കടലിലില്ലൊരു തുള്ളി
സ്നേഹാമൃതിന്‍ ജീവജലവും.
കൊടുങ്കാറ്റടിക്കും ഭൂവിതിലെന്നെ
ത്തഴുകാനിന്നില്ലൊരു സമീരണൻ
പ്രഭയാണഖിലമെന്നു ചൊല്ലുകിലും
അവർക്ക് കൂട്ടിന് പാരതന്ത്ര്യത്തിന് കൂരിരുള്‍ മാത്രം
‘ഖുദ്സെന്ന’ പുണ്യഗേഹമുള്ളോരിടം
അധിനിവേശ കാട്ടാളര്‍ വിഹരിക്കുന്നൊരിടം
തോക്കിന്റെ ഗര്‍ജനം ഉണര്‍ത്തുപാട്ടായി
ശീലിച്ചവർ
പുഞ്ചിരി മറന്ന മുഖങ്ങളില്‍
ഭീതിയുടെ കരിനിഴലിലാണതിജീവനം
കുഞ്ഞിളം മോണകാട്ടി ചിരിക്കും കുഞ്ഞുങ്ങൾ
ബോംബിനാൽ ചിന്നിച്ചിതറിയവിടങ്ങളിൽ
പകലിരവിലും പോരാടീടുന്നു.
സ്വാതന്ത്ര്യം നുണയാന്‍ അടരാടിടുന്നു
തകർത്തെറിയുന്നു കാപാലികർ
നിസ്സഹായരാം മർത്യരെ
പറുദീസയിലേക്ക്
ചേക്കേറാനായ് പറക്കും
ദേശാടനക്കിളികളവർ
അവർക്കായ് മാത്രമവൻ ഫിർദൗസിൻ ചാരെ
വസന്തമൊരുക്കി കാത്തിരിപ്പുണ്ടാകും
ഖുദ്സിന്റെ മോചനം ആഘോഷമാക്കീടുമവർ
ശഹീദിൻ പുഞ്ചിരിയാൽ ദൈവസന്നിധിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.