ഇന്ന് വായനദിനം: അറിവിെൻറ വാതായനങ്ങൾ തുറന്ന് 'കുഞ്ഞൂസിെൻറ വായനലോകം'
text_fieldsകൽപറ്റ: പുതുതലമുറയിൽ വായന സംസ്കാരം പരിപോഷിപ്പിക്കുന്നതിന് കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂൾ ആഭിമുഖ്യത്തിൽ അറിവിെൻറ വാതായനങ്ങൾ തുറന്നിടുകയാണ് 'കുഞ്ഞൂസിെൻറ വായനലോകം'.
ഒന്നാം ലോക്ഡൗൺ സാഹചര്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിലാണ് കുഞ്ഞൂസിെൻറ വായനലോകം വായന ക്ലബിന് തുടക്കമായത്. നാലാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാനമായി ക്ലാസ് ടീച്ചർ എം. അയ്യൂബ് ബഷീർ കൃതികൾ തപാലിൽ വീട്ടിൽ എത്തിച്ചാണ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്.
തപാലിലൂടെ സമ്മാനം എന്നതിനു പിറകിലെ മനഃശാസ്ത്രവശം മനസ്സിലാക്കിയ അധ്യാപകൻ, വിദ്യാർഥികൾക്ക് മുന്നിൽ വായനയുടെ അനന്തവിഹായസ്സിലേക്കുള്ള വാതിൽ തുറന്നിടുകയായിരുന്നു. പിന്നാലെ ഈ ഉദ്യമം വിദ്യാർഥികൾ ഏറ്റെടുത്തു. വീട്ടിലുള്ള പുസ്തകങ്ങൾ വായിച്ചും രക്ഷിതാക്കളോട് ആവശ്യപ്പെട്ട് പുതിയവ വാങ്ങിയും സ്കൂളിലെ ലൈബ്രറി ഉപയോഗപ്പെടുത്തിയും അവർ വായനയിൽ സജീവമായി.
വായനക്കുറിപ്പുകൾ തയാറാക്കി അവ ടെക്സ്റ്റായും വിഡിയോ ആയും അധ്യാപകന് അയച്ചുകൊടുക്കൽ കുട്ടികൾ പതിവാക്കിയതോടെ, ഇതിെൻറ സാധ്യതയും പ്രാധാന്യവും തിരിച്ചറിഞ്ഞ് സ്കൂളിൽ മുഴുവനായും ക്ലബ് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് അധ്യാപകർ.
പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കമാവുമ്പോൾ 'കുഞ്ഞൂസിെൻറ വായനലോക'ത്തിലെ കുരുന്നുകൾക്ക് അഭിമാനിക്കാൻ ഏറെയാണ്. ഒരു വർഷം തികയുന്നതിനു മുമ്പ് 44 പുസ്തകങ്ങൾ വരെ വായിച്ചവർ ഈ ക്ലബിലുണ്ട്.
ദിയ. എസ് ജോണി, സദ്റ, ഇഷാൻ മുഹമ്മദ്, അവന്തിക, നെഷ്വ മെഹ്വിൻ തുടങ്ങിയവർ. വിദ്യാലയ ഫേസ്ബുക് പേജിലൂടെ ക്ലബിെന പരിചയപ്പെടുത്തിയപ്പോൾ കേരളത്തിലെ 12,000ത്തോളം വരുന്ന അധ്യാപകരുടെ കൂട്ടായ്മയായ മെേൻറഴ്സ് കേരളയുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും മറ്റ് അധ്യാപക കൂട്ടായ്മകളിലും ചർച്ചയായിരുന്നു.
വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രധാനാധ്യാപികക്ക് അഭിനന്ദന സന്ദേശവും അയച്ചിരുന്നു. ഈ വർഷം വായനദിനത്തിൽ 'കുഞ്ഞൂസിെൻറ വായനലോകം' കൂടുതൽ വിപുലപ്പെടുത്താനുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.