കേരളത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം പറയാൻ മടിയില്ലെന്ന് കുരീപ്പുഴ ശ്രീകുമാർ
text_fieldsന്യൂഡൽഹി:കേരളത്തിൽ സംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം തുറന്ന് പറയാൻ മടിയില്ലെന്ന് കവി കുരീപുഴ ശ്രീകുമാർ. എന്നാൽ, താൻ അഭിപ്രായങ്ങൾ പരസ്യപ്പെടുത്താറില്ല. ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ ടി.പിയുടെ മാതാവിനെ പോയി കണ്ടിരുന്നു. എന്നാൽ, അത് പരസ്യപ്പെടുത്താൻ ഒരു പത്ര ഓഫീസിലും ചെന്നിരുന്നില്ലെന്നും കുരീപ്പുഴ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലം കുറഞ്ഞതിന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുള്ള ചോദ്യത്തോട് കവികൾക്ക് കിട്ടുന്ന സ്നേഹവും ബഹുമാനവും സിനിമാക്കാർക്ക് കിട്ടില്ലെന്നായിരുന്നു കുരീപ്പുഴയുടെ മറുപടി.
ഡൽഹി കേരള ഹൗസിൽ സംഘടിപ്പിച്ച കവി അരങ്ങിലായിരുന്നു കുരീപുഴ ശ്രീകുമാറിന്റെ തുറന്ന് പറച്ചിൽ. കേരളത്തിലെ സാംസ്കാരിക നായകർ പൊതുവിഷയങ്ങളിൽ മൗനം പാലിക്കുന്നതായും കക്ഷി രാഷ്ട്രീയത്തിെൻറയും അധികാരത്തിെൻറയും വക്താക്കളാകുന്നുവെന്ന വിമർശനം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.