കെ.എക്സ്. ആന്റോ; വിട പറഞ്ഞത് തിരൂരിെൻറ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം
text_fieldsതിരൂർ: അധ്യാപകന്, കവി, കഥാകൃത്ത്, നാടക നടന്, നാടകകൃത്ത്, ചിത്രകാരന് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നലെ നിര്യാതനായ കെ.എക്സ്. ആന്റോ. എടപ്പാള്‍, ചാലിശ്ശേരി എന്നിവിടങ്ങളില്‍ ഗവ. സ്കൂളുകളില്‍ ചിത്രകല അധ്യാപകനായും തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ഭാഷ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്.
തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്കൂൾ, തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ് എന്നിവയിലായിരുന്നു പഠനം പൂർത്തിയാക്കിയത്. കോഴിക്കോട് യൂനിവേഴ്സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകല സാങ്കേതിക പരീക്ഷ വിജയിച്ചു. 50 വര്‍ഷത്തിലേറെയായി കോഴിക്കോട് ആകാശവാണി നാടക കലാകാരനാണ്. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗവും തൃക്കണ്ടിയൂര്‍ ലളിതകല സമിതി പ്രാരംഭകാല പ്രവര്‍ത്തകനും നിലവില്‍ പ്രസിഡന്റുമാണ്. ലളിത കലാസമിതി പ്രസിദ്ധീകരിച്ച ‘അറ’ എന്ന കവിതസമാഹാരമുൾപ്പെടെ നിരവധി കൃതികള്‍, നാടകങ്ങള്‍, ഏകാങ്കങ്ങള്‍, നോവലുകള്‍, കഥകള്‍ എന്നിവ പ്രസിദ്ധമാണ്. 20ല്‍പരം ലളിതകല സമിതി നാടകങ്ങള്‍ക്ക് രചനയും ഗാനരചനയും നിർവഹിച്ച് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആക്ട് തിരൂര്‍ രക്ഷാധികാരിയായ ആന്റോ മികച്ച ഫുട്ബാളറും പ്രഭാഷകനും ആയിരുന്നു. ഇത്ര കേക്കോ പടിഞ്ഞാറ്, സ്വര്‍ഗം, ചെന്നായ്ക്കള്‍, തിരശ്ശീല, പേടിക്കഥ തുടങ്ങിയ നാടകങ്ങളും അന്ത്യവിധി, നരന് എന്നീ കൃതികളും തീ, നാം എന്നീ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. 1981ലെ സെന്‍സസ് ഓഫ് ഇന്ത്യ പ്രശസ്ത സേവനത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ വെള്ളി പതക്കവും ബഹുമതിപത്രവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.