ലെബ്ലാൻകും ആർസൻ ലുപിനും നൂറ്റാണ്ടിന് ശേഷം പുനർജനിക്കുന്നു, നെറ്റ്ഫ്ലിക്സിലൂടെ
text_fieldsടെലിവിഷനും സിനിമയുമൊക്കെ വായനയുടെയും പുസ്തകത്തിെൻറയും ശത്രുക്കളായാണല്ലോ പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഉണ്ടായ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ തരംഗം വായനയുടെ ശേഷിക്കുന്ന സമയത്തെയും അപഹരിച്ചതായി വിലയിരുത്തപ്പെട്ടു. എന്നാൽ, 'ലുപിൻ' എന്ന നെറ്റ്ഫ്ലിക്സിെൻറ ഇൗ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സീരീസ് ലോക്ഡൗണിെൻറ ആലസ്യത്തിൽ നിന്ന് പുസ്തക വിപണിയെ അടിച്ചെഴുന്നേൽപ്പിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ജനുവരിയിൽ റിലീസ് ചെയ്ത ഫ്രഞ്ച് ത്രില്ലർ സീരീസായ ലുപിൻ ആ മാസം തന്നെ 70 ദശലക്ഷത്തിലേറെ വീടുകളിലാണ് കണ്ടത്. നെറ്റ്ഫ്ലിക്സിെൻറ ആഗോള റാങ്കിങ്ങിൽ മാസങ്ങളായി ഒന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്തനായ ഫ്രഞ്ച് നോവലിസ്റ്റ് മൗറിസ് ലെബ്ലാൻകിെൻറ ഡിറ്റക്ടീവ് ത്രില്ലർ നോവൽ പരമ്പരയായ 'ആർസെൻ ലുപിനി'ൽ നിന്ന് പ്രേചാദനമുൾക്കൊണ്ടാണ് 'ലുപിൻ' ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് സിനിമ താരം ഒമർ സൈ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ആർതർ കോനൻ ഡോയലിെൻറ ഷെർലക് ഹോംസിനുള്ള ഫ്രഞ്ച് മറുപടിയാണ് യഥാർഥത്തിൽ ആർസൻ ലുപിൻ. നല്ലവനും മാന്യനുമായ കള്ളൻ. കായംകുളം കൊച്ചുണ്ണിയുടെ ഫ്രഞ്ച് ഭാഷ്യം. പക്ഷേ, കഥയും സാഹചര്യങ്ങളും ഒക്കെ വ്യത്യസ്തം. 1905 ലാണ് മൗറിസ് ലെബ്ലാൻക് ആർസൻ ലുപിൻ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. ഒരു ഫ്രഞ്ച് മാഗസിനിൽ അദ്ദേഹം എഴുതിയിരുന്ന ചെറുകഥാസമാഹാരത്തിലാണ് ലുപിനിെൻറ രംഗപ്രവേശം. 'ദ അറസ്റ്റ് ഒാഫ് ആർസൻ ലുപിൻ' ആയിരുന്നു ആദ്യകഥ. ലുപിൻ കഥാപാത്രമാകുന്ന ആദ്യ നോവലും പിന്നീട് ഫ്രഞ്ച് സാഹിത്യത്തിൽ ഇതിഹാസമാനമുള്ള കൃതിയുമായി മാറിയ 'ആർസൻ യുപിൻ, െജൻറിൽമാൻ ബർഗ്ലർ' 1907 ൽ പുറത്തുവന്നു. തൊട്ടടുത്ത വർഷം 'ആർസൻ ലുപിൻ വേഴ്സസ് ഹെർലക് ഷോംസ്'. '09 ൽ ദ ഹോളോ നീഡിൽ. അങ്ങനെ 17 നോവലുകൾ. കൂടാതെ 39 നോവല്ലെകളിലും മൗറിസ് ലെബ്ലാൻക് ലുപിനിനെ കഥാപാത്രമാക്കി. ഇത്തരം നോവലുകളും നോവല്ലകളും 24 പുസ്തകങ്ങളിലായി സമാഹരിച്ചിരിക്കുന്നു.
ക്ലാസിക്കൽ ഫ്രഞ്ച് സാഹിത്യത്തിെൻറ ഭാഗമായിരുന്നുവെങ്കിലും ഫ്രഞ്ചിന് പുറത്തേക്ക് അത്ര പ്രശസ്തമായിരുന്നില്ല മൗറിസ് െലബ്ലാൻകിെൻറ രചനകൾ. ഇന്ന് നെറ്റ്ഫ്ലിക്സിൽ ലുപിൻ കണ്ട നല്ലൊരു ശതമാനം േപരും യഥാർഥ നോവൽ സീരിസിലേക്ക് തിരിഞ്ഞിരിക്കുന്നു. ഫ്രാൻസിൽ തന്നെയും ലെബ്ലാൻകിെൻറ നോവലുകൾക്ക് പെട്ടന്ന് ആവശ്യക്കാരേറിയിരിക്കുന്നു. ഫ്രാൻസിൽ ലെബ്ലാൻകിെൻറ പ്രസാധകരായ Hachette െൻറ പ്രസുകൾ ഇപ്പോൾ ഇരട്ടി സമയം പ്രവർത്തിക്കുകയാണ്. ജനുവരിയിൽ തന്നെ സീരീസിൽ കാണിക്കുന്ന Arsène Lupin, Gentleman Thief എന്ന നോവലിെൻറ അതേ കവറിലുള്ള പുസ്തകം Hachette ഇറക്കിയിരുന്നു. എന്താണ് പ്രതീക്ഷിക്കാവുന്നത് എന്നതിന് ഉറപ്പൊന്നുമില്ലാത്തതിനാൽ 10,000 കോപ്പികൾ മാത്രമാണ് പ്രിൻറ് ചെയ്തതെന്ന് Hachette െൻറ എം.ഡി Cécile Térouanne പറയുന്നു. പക്ഷേ, മേയ് മാസം ആകുേമ്പാഴേക്കും 1,70,000 കോപ്പികൾ അടിക്കേണ്ട നിലയിൽ പ്രചാരം കുതിച്ചുയർന്നു. സീരീസ് കാണുന്നതിനൊപ്പം വായനയിലേക്കും അനുവാചകർ തിരിഞ്ഞുനടന്നു. ഇൗ തരംഗം ഉടൻ അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ലുപിനിെൻറ രണ്ടാം എഡിഷനിലെ അഞ്ചു ഭാഗങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 11) റിലീസ് ചെയ്തിരിക്കെ, പ്രത്യേകിച്ചും.
പുതിയ എപിസോഡുകളുടെ പശ്ചാത്തലത്തിൽ ഒൗട്ട് ഒാഫ് പ്രിൻറ് ആയിരുന്ന 'ദ ഹോളോ നീഡിൽ' എന്ന നോവലും പുനപ്രസിദ്ധീകരിക്കുന്നുണ്ട്. ലുപിൻ സീരീസിൽ കാണിക്കുന്ന അതേ കവറിൽ തന്നെയാകും പുസ്തകം വരിക. ഫ്രാൻസിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിലും ലെബ്ലാൻക് നോവലുകൾക്ക് പ്രചാരം ഉയർന്നിരിക്കുകയാണ്. ഇതുവരെ ഇങ്ങനെയൊരു പേരുപോലും കേട്ടിട്ടില്ലാത്തവർ ഇൻറർനെറ്റിൽ വിശദാംശങ്ങൾക്കായി പരതുന്നു. ആമസോണിൽ പുസ്തകം ഒാർഡർ ചെയ്യുന്നു. സീരീസിൽ കാണിക്കുന്ന അതേ കവറിൽ പുസ്തകം അടിക്കാൻ ഒരു െകാറിയൻ പ്രസാധകൻ കരാർ ഉറപ്പിച്ചുകഴിഞ്ഞു. ഇറ്റലി, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നിവിടങ്ങളിലെ പ്രസാധകരും അവസരം മുതലാക്കാൻ രംഗത്തിറങ്ങി കഴിഞ്ഞു.
ഇന്ത്യയിൽ പെൻഗ്വിൻ ക്ലാസിക് സീരീസിൽ ഇറക്കിയ Arsène Lupin, Gentleman-Thief െൻറ 2007 ൽ ഇറങ്ങിയതിെൻറ ബാക്കിയുള്ള കോപ്പികൾ ആമസോണിൽ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. സ്വാഭാവികമായും ഇതും ലെബ്ലാൻകിെൻറ മറ്റു നോവലുകളും പെൻഗ്വിൻ പുനഃപ്രസിദ്ധീകരിച്ചേക്കും.
ലുപിൻ സീരീസിൽ കാണിക്കുന്ന സ്ഥലങ്ങളിലേക്കും ഇപ്പോൾ ആളുകൾ പ്രവഹിക്കുകയാണ്. കോവിഡിെൻറ പ്രഹരമേറ്റ ഫ്രഞ്ച് ടൂറിസം ഇൻഡസ്ട്രിക്കും ലുപിൻ പുത്തനുണർവേകിയിരിക്കുന്നു.
.............................
സെനഗലിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ ബാബക്കർ ദിയോപിെൻറ മകനാണ് ലുപിൻ സീരീസിലെ മുഖ്യ കഥാപാത്രമായ അസ്സാനി ദിയോപ്. അതിപ്രശസ്തനായ വ്യാപാരപ്രമുഖൻ ഹ്യൂബർട്ട് പെല്ലിഗ്രിനിയുടെ ബംഗ്ലാവിൽ ജോലിക്കായി എത്തിയതാണ് വിഭാര്യനായ ബാബക്കർ. ദുരൂഹമായ സാഹചര്യങ്ങളിൽ ബാബക്കർ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുന്നു. അന്ന് 16 വയസുകാരനായിരുന്ന അസ്സാനി ദിയോപ് 25 വർഷങ്ങൾക്ക് ശേഷം പിതാവിെൻറ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ലുപിനിെൻറ പ്രമേയം. പെല്ലിഗ്രിനിയുടെ അതിഗംഭീരമായ ലൈബ്രറിയിൽ നിന്ന് അദ്ദേഹത്തിെൻറ ഭാര്യ ബാബക്കറിന് എടുത്തുകൊള്ളാൻ അനുമതി നൽകുന്ന പുസ്തകമാണ് കഥാഗതിയെ നിർണയിക്കുന്നത്. ആ പുസ്തകമാണ് Arsène Lupin, Gentleman Burglar.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.