കവിത- ഇന്നലെ രാത്രി ജിബ്രാൻ ഉറങ്ങിയിരുന്നില്ല
text_fieldsരാത്രി
രാത്രി മാത്രം.
കൊള്ളി മീനുകൾ പായുന്നുണ്ടെങ്കിലും,
അന്ധകാരത്തിന്റെ
ഇന്ദ്രജാലം മാത്രം.
അഗ്നിയോട്
കയർക്കുന്ന പൂക്കളോട്
യുദ്ധം
മരണം പറയുന്നു.
കടലോളം കഥകളുമായ്
മേഘരൂപങ്ങളിലവൻ.
കാറ്റിന്റെ അംഗചലനങ്ങളാൽ
കാടാകെ വിറക്കാൻ തുടങ്ങി.
ഇളം വെയിലായതെല്ലാം;
കൊടും വെയിലായി മാറി.
അരിച്ചിറങ്ങുന്ന
മർത്ത്യ ദുഃഖങ്ങളിൽ
ചരിത്രത്തിന്റെ നെടുവീർപ്പുകൾ.
നിഴലുടുത്ത മരച്ചില്ലകളിൽ
സർപ്പം കാത്തുവെച്ച മാണിക്യ കല്ലുകൾ.
മൃത്യുവിന്റെ ചിറകുകളിലൂടെ
ഭൂമി
മറ്റൊരു ഗ്രഹത്തിലേക്ക്
പറന്നു പോകുന്നു.
രാത്രി
രാത്രി മാത്രം.
അന്ധകാരത്തിന്റെ
ഇന്ദ്രജാലം മാത്രം!
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.