Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2024 11:15 AM IST Updated On
date_range 11 Aug 2024 1:07 PM ISTമൂന്ന് ചിത്രക്കുറിപ്പുകൾ
text_fieldsbookmark_border
മരം ചോദിക്കുന്നു;
നിനക്കെത്രകാലം
ഇവിടെ, ഈ മഴയത്ത്
കുട ചൂടാതെ നിൽക്കാനാവും?
കടൽ ചോദിക്കുന്നു;
ഒരു തോണിയോ, തുഴയോ
അല്ലെങ്കിൽ
കൈകാലിട്ടടിച്ച്
നന്നായൊന്നു നീന്താനറിയാതെ
നിനക്കെന്നെ പ്രാപിക്കാനാവുമോ?
വൃദ്ധ നായ പറയുന്നു;
അവർ എന്നെ
തെരുവിൽ തള്ളുന്നതുവരെ
ഞാൻ എത്ര പ്രതാപത്തോടെ
ജീവിച്ചിരുന്നവനായിരുന്നു
എന്ന കാര്യം നിനക്കറിയുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story