കവിത- പരിണാമം
text_fieldsവേരുകൾ പറഞ്ഞു,
ചില്ലകൾക്ക്
പരിണാമം
സംഭവിച്ചിട്ടുണ്ടെന്ന്.
ചില
വെയിലുകൾ വാട്ടിയ
ചില്ലകളിൽ
കൊഴിഞ്ഞ തളിർക്കാലം
ഓർമകളിലേക്ക്
ഊറ്റുന്നു ചിലർ.
നിഴലിനെ
കോരിയെടുക്കുന്നവരോട്
വേര് ചോദിച്ചത്രെ
ഗാന്ധിയെവിടെ?
രാമൻ ലക്ഷ്മണനോടോതി,
കലാപത്തിന്റെ നിരർഥതകൾ,
ചിലരത് കാറ്റിലേക്കൂതി,
കതിരുകൾ മാറ്റി
പതിരുകൾ വാരിയവർ
വേരിനോട് പറഞ്ഞു,
നീ കൊളുത്തിയതും.
കാറ്റൂതുമെന്ന്.
പക്ഷേ
നാളങ്ങളുയർന്നത്
ആകാശത്തോളമായിരുന്നല്ലോ.
അടിവേരറുത്താലും
ആകാശ നാരുകളായവ
പെയ്തു പരക്കും.
വീണ്ടും
വേരൂറിച്ചിരിച്ചു.
മെല്ലെപ്പറഞ്ഞു,
‘ആർഷഭാരതം’!
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.