സാഹിത്യലോകത്തേക്ക് ഒരു തിരിഞ്ഞു നോട്ടം
text_fieldsഇൻറർനാഷനൽ ബുക്കർ പ്രൈസ്
നെതർലൻഡ്സ് എഴുത്തുകാരി മറീക ലൂകാസ് റെയ്ൻവെൽഡ് എഴുതിയ 'ദ ഡിസ്കംഫർട്ട് ഓഫ് ഈവനിങ്' എന്ന നോവലിന്.2020ലെ മാൻ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ 'ഷഗ്ഗി ബെയിന്‍' എന്ന നോവലിന് ലഭിച്ചു.2020ലെ കോമൺവെൽത്ത് ചെറുകഥ പുരസ്‌കാരം ഇന്ത്യൻ എഴുത്തുകാരി കൃതിക പാണ്ഡെയുടെ 'ദ ഗ്രെയ്റ്റ് ഇന്ത്യൻ ടീ ആൻഡ് സ്നാക്സ്' എന്ന ചെറുകഥക്ക് ലഭിച്ചു.
- ഇന്ത്യൻ വംശജയായ എഴുത്തുകാരി ജസ്ബിന്ദർ ബിലന് ബ്രിട്ടനിലെ പ്രശസ്തമായ കോസ്റ്റ ചിൽഡ്രൻസ് പുരസ്കാരം.
- ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ്വേഡ് പുരസ്കാരം മലയാളി എഴുത്തുകാരൻ എൻ. പ്രഭാകരന് ലഭിച്ചു. 'ഒരു മലയാളി ഭ്രാന്തെൻറ ഡയറി' എന്ന പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷക്കാണ് പുരസ്കാരം. ജയശ്രീ കളത്തിലാണ് പുസ്തകം 'ഡയറി ഓഫ് എ മലയാളി മാഡ്മാൻ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് ഫിക്ഷൻ വിഭാഗത്തിൽ ക്രോസ്വേഡ് പുരസ്കാരം മാധുരി വിജയുടെ 'ദ ഫാർ ഫീൽഡി'ന് ലഭിച്ചു.
- ജെ.സി.ബി പുരസ്കാരം എസ്. ഹരീഷിെൻറ മീശ എന്ന നോവലിന്. നോവലിസ്റ്റ് ഹരീഷിന് 25 ലക്ഷവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ജയശ്രീ കളത്തിലിന് പത്തു ലക്ഷവും പുരസ്കാര തുക ലഭിക്കും.എഴുത്തച്ഛൻ പുരസ്കാരം- സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം കഥാകൃത്ത് സക്കറിയക്ക്.
- ഒാടക്കുഴൽ പുരസ്കാരം- 2019ലെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന്. മായാ മനുഷ്യര്‍ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. വയലാർ അവാർഡ്- കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കൃതിക്കാണ് പുരസ്കാരം.
- മാതൃഭൂമി സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്.
- ഒ.വി. വിജയൻ പുരസ്കാരം ടി. പത്മനാഭൻ, സുഭാഷ് ചന്ദ്രൻ എന്നിവർക്ക്.
- ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്.
- പത്മപ്രഭാ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്.
- ഗുരുവായൂർ ട്രസ്റ്റ് നൽകുന്ന ഓടക്കുഴൽ പുരസ്കാരത്തിന് കഥാകൃത്ത് എൻ. പ്രഭാകരെൻറ മായാമനുഷ്യൻ അർഹനായി.
........................
മറ്റു സംഭവ വികാസങ്ങൾ
......
സംഘ്പരിവാർ എതിർപ്പിനെ തുടർന്ന് അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽനിന്ന് പിൻവലിച്ച് തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. 'വാക്കിങ് വിത്ത് കോമ്രേഡ്സ്' എന്ന പുസ്തകമാണ് പിൻവലിച്ചത്. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്തകം ഉൾപ്പെടുത്തിയിരുന്നു.
എം.ജി സർവകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിെൻറ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി എഴുത്തുകാരി കെ.ആർ. മീരയെ നിയമിച്ചെങ്കിലും വിവാദങ്ങളെ തുടർന്ന് അവർ ആ സ്ഥാനം ഏറ്റെടുത്തില്ല.
-കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ) സദനം വാസുദേവൻ (കഥകളിച്ചെണ്ട, തായമ്പക), തിരുവനന്തപുരം വി. സുരേന്ദ്രൻ (മൃദംഗം), കെ.പി.എ.സി ബിയാട്രിസ് (നാടകം) എന്നിവർക്ക്.
പുലിസ്റ്റർ പുരസ്കാരം
ജമ്മു-കശ്മീരിൽ അസോസിയേറ്റഡ് പ്രസിന് വേണ്ടി ജോലി ചെയ്യുന്ന മൂന്ന് ഇന്ത്യക്കാർക്ക് പുലിറ്റ്സർ പുരസ്കാരം. ദാർ യാസിർ, മുക്താർ ഖാൻ, ചാന്നി ആനന്ദ് എന്നിവർക്കാണ് ഫീച്ചർ ഫോേട്ടാഗ്രഫി വിഭാഗത്തിൽ പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.