ഓണാട്ടുകര മറന്ന നൂറ്റാണ്ട് മുമ്പുള്ള എഴുത്തുകാരെൻറ വിവരങ്ങൾ ചികഞ്ഞ് സമൂഹ മാധ്യമങ്ങൾ
text_fieldsകായംകുളം: ഒന്നേകാൽ നൂറ്റാണ്ടുമുമ്പ് ഇസ്ലാമിക സാഹിത്യമേഖലയിൽ നിറഞ്ഞുനിന്ന എഴുത്തുകാരെൻറ വിവരങ്ങൾതേടി സമൂഹ മാധ്യമങ്ങൾ. കായംകുളത്തെ മുസ്ലിമായ ആദ്യ ബി.എ ബിരുദധാരിയെന്ന് കരുതുന്ന മുഹമ്മദ്കുഞ്ഞിെൻറ വിവരങ്ങളാണ് അന്വേഷിക്കുന്നത്. പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ പെരിങ്ങാല സ്വദേശിയായ ഇദ്ദേഹത്തെക്കുറിച്ച് നാട്ടിൽ വിവരങ്ങൾ ഒന്നുമില്ല.
ഇദ്ദേഹത്തിെൻറ 'ഇസ്ലാംമത മാഹാത്മ്യം, ഇസ്ലാംമത പ്രചാരണം' ഗ്രന്ഥങ്ങൾ വക്കം മൗലവി മെമ്മോറിയൽ റിസർച് സെൻററിൽ എത്തിയതോടെയാണ് രചയിതാവിനെക്കുറിച്ച അന്വേഷണം തുടങ്ങിയത് കായംകുളം ടൗൺ പ്രസ്സിൽ അച്ചടിച്ച 'ഇസ്ലാം മതപ്രചരണം' നിയമസഭാംഗവും പത്രപ്രവർത്തകനുമായിരുന്ന ടി.എ. മൈതീൻകുഞ്ഞാണ് പ്രസിദ്ധീകരിച്ചത്. കൊല്ലം ശ്രീരാമവിലാസം പ്രസിലാണ് 'ഇസ്ലാംമത മാഹാത്മ്യം' അച്ചടിച്ചത്.
വക്കം അബ്ദുൽ ഖാദർ മൗലവിയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം പെരിങ്ങാല വലിയത്ത് വീട്ടിൽ ഖമറുദ്ദീൻകുഞ്ഞിെൻറ മകനായാണ് ജനിച്ചതെന്നാണ് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.എ. േബക്കർ ഒാർത്തെടുക്കുന്നത്. എന്നാൽ, നൂറാം വയസ്സിലേക്ക് കടക്കുന്ന േബക്കറിന് മുഹമ്മദ്കുഞ്ഞിനെക്കുറിച്ച് കേട്ടറിവ് മാത്രമെയുള്ളൂ. സിക്സ്ത് ഫോറത്തിൽ ഒന്നാം റാേങ്കാടെ പാസ്സായ മുഹമ്മദ്കുഞ്ഞിെൻറ ഫോട്ടോ മലയാളരാജ്യം പത്രത്തിൽ വന്നിരുന്നു. ജനിച്ചുവളർന്ന വീട് പിന്നീട് ക്രിസ്ത്യൻ കുടുംബത്തിന് വിൽക്കുകയായിരുന്നു. കോടതി ഉദ്യോഗസ്ഥനായി ജോലി കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. എഴുതുന്നതിന് സ്വാതന്ത്ര്യമില്ലാതിരുന്നതിനാലാണ് വി.കെ. എന്ന ഇനിഷ്യൽ ഒഴിവാക്കി എം. മുഹമ്മദുകുഞ്ഞ് എന്നാക്കിയതെന്നും പറയുന്നു.
വക്കം അബ്ദുൽഖാദർ മൗലവിയുടെ പൗത്രനായ സമീർ മുനീറാണ് പുസ്തകത്തിെൻറ പുറംചട്ടയുടെ പകർപ്പുമായി ഗ്രന്ഥകാരനെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽനിന്ന് വിരമിച്ച കായംകുളം സ്വദേശി ഷാഹുൽ ഹമീദ് വക്കം ലൈബ്രറിക്ക് കൈമാറിയ ഗ്രന്ഥശേഖരത്തിൽനിന്നാണ് മുഹമ്മദ്കുഞ്ഞിെൻറ പുസ്തകങ്ങൾ ലഭിച്ചതെന്ന് സമീർ പറഞ്ഞു. സാമൂഹിക പ്രവർത്തകരായ മഖ്ബൂൽ മുട്ടാണിശേരിൽ, ആബിദ് ഹുസൈൻ, മുബാറക് ബേക്കർ എന്നിവരും അന്വേഷണവഴിയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.