ഭാവിയില്‍ റോബോട്ടുകളായിരിക്കും ജീവിതഗതി നിയന്ത്രിക്കുകയെന്ന് എം.മുകുന്ദന്‍
text_fieldsമാഹി: സാങ്കേതിക വിദ്യ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയണന്നും ഭാവിയില്‍ റോബോട്ടുകളായിരിക്കും നമ്മുടെ ജീവിതഗതി നിയന്ത്രിക്കുകയെന്നും സാഹിത്യകാരൻ എം.മുകുന്ദന്‍. മാഹി നവോദയ വിദ്യലയത്തില്‍ നടന്ന വിജ്ഞാന്‍ജ്യോതി ദക്ഷിണമേഖല ത്രിദിന കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആർ.ഒ യിലെ മികച്ച ശാസ്ത്രജ്ഞൻ എ.ഷൂജ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സജീവൻ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് വിജ്ഞാന്‍ജ്യോതി പ്രോഗ്രാമിനെ കുറിച്ചുള്ള ലഘുവീഡിയോ പ്രദര്‍ശിപ്പിച്ചു. നവോദയ വിദ്യാലയ സമിതി ഡെപ്യൂട്ടി കമ്മീഷണര്‍ എ.ഗോപാലകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന്‍ജ്യോതി പദ്ധതി ശാസ്ത്രജ്ഞ ഡോ.മീനു സിംഗ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എഫ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെഡിക്കല്‍ സയന്‍സ് എഞ്ചിനീയര്‍ ശരത് എസ് നായര്‍, പ്രിന്‍സിപ്പല്‍ ഡോ.കെ.ഒ.രത്നാകരന്‍, നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖല അസിസ്റ്റന്‍റ് കമ്മീഷണര്‍ അഭിജിത് ബേറ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഐ. എസ്.ആർ.ഒ സംഘടിപ്പിക്കുന്ന സ്പേസ് എക്സിബിഷന്‍ ഉദ്ഘാടനവും സ്കൂള്‍ മൈതാനത്ത് വിദ്യാര്‍ഥികള്‍ക്കായി ജല റോക്കറ്റ് വിക്ഷേപണവും നടത്തി.
എസ്.എഫ് ആര്‍ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എഞ്ചിനീയര്‍ ഡോ. ജി ആര്‍.സംഗീത വിദ്യാര്‍ഥികളുമായി സംവദിച്ചു. രാജ്യത്തെ വിവിധ സയൻസ് ടെക്കനോളജി എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മികവുറ്റ പെൺകുട്ടികൾക്കായി സയൻസ് ആൻ്റ് ടെക്കനോളജി വകുപ്പിൻ്റെ പദ്ധതിയാണ് വിജ്ഞാൻ ജ്യോതി. നവോദയ വിദ്യാലയ സമിതയുടെ ഹൈദരാബാദ് മേഖലയിലെ 49 ൽ പരം വിജ്ഞാന ജ്യോതി വിജ്ഞാന കേന്ദ്രങ്ങളിലെയും കേരളം, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സ്കൂള്‍ വാര്‍ഷികാഘോഷയോഗം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ ഓ രത്നാകരന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എ. ഗോപാലകൃഷ്ണ .വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.സജീവന്‍, പി.സോജന്‍, അഭിജിത് ബെറ, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. Caption: വിജ്ഞാന്‍ജ്യോതി ദക്ഷിണമേഖല ത്രിദിന കോണ്‍ക്ലേവിൽ തിരി തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.