വായിക്കാൻ സമയമില്ലാഞ്ഞിട്ടല്ല സമയം കണ്ടെത്താത്തതാണിന്നത്തെ പ്രശ്നമെന്ന് എം. മുകുന്ദൻ
text_fieldsവായിക്കാൻ സമയമില്ലാഞ്ഞിട്ടല്ല സമയം കണ്ടെത്താത്തതാണ് പ്രശ്നമെന്ന് എം. മുകുന്ദൻ. മുഖ്യമന്ത്രിയായും സജീവ പാർട്ടി പ്രവർത്തകനായിരിക്കുമ്പോഴും ഇ.എം.എസ് വായിക്കാൻ സമയം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിക്കും ബിൽഗേറ്റ്സിനും വായിക്കാൻ സമയമുണ്ട് പക്ഷേ നമുക്കു സമയമില്ല. ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് എല്ലാവർക്കും ദിവസം 24 മണിക്കൂർ തന്നെയാണുള്ളത്. കൃത്യമായ ടൈം മാനേജ്മെന്റ് ഇല്ലാതെ നമ്മൾ സമയം പാഴാക്കിക്കളയുന്നു എന്നതാണ് പ്രശ്നം. വായിക്കാൻ നമ്മൾ സമയം കണ്ടെത്തണം. കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്ന നല്ല ബാലസാഹിത്യകൃതികൾ ഇന്നില്ല എന്നതും ഒരു പ്രധാന പ്രശ്നമാണെന്ന് എം.മുകുന്ദൻ കൂട്ടിച്ചേർത്തു. കുട്ടികൾക്ക് പറ്റിയ ഭാഷ വേണം, വായിക്കപ്പെടുന്ന വിഷയങ്ങൾ ഉണ്ടാവണം, വായിക്കാൻ താൽപര്യമുള്ള പുസ്തകങ്ങൾ രചിക്കപ്പെടണം, മൊബൈൽ ഫോൺ മാത്രമല്ല കുട്ടികളിൽ വായനശീലം കുറയ്ക്കുന്നതിന് ഇതും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അയനിക്കാട് അയ്യപ്പൻകാവ് യു.പി സ്കൂളിൽ ബാലൻ തെക്കേടത്ത് സ്മാരക ട്രസ്റ്റ് നിർമ്മിച്ചു നൽകിയ ലൈബ്രറി ഉദ്ഘാടനം. ചെയ്യുകയായിരുന്നു അദ്ദേഹം.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി. സോമൻ കടലൂർ,. കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാർ. സി, പയ്യോളി നഗരസഭ കൗൺസിലർമാരായ കെ.ടി വിനോദൻ, മഹിജ എളോടി, പ്രധാനാധ്യാപിക ജി എൻ ഉഷാ നന്ദിനി, മേലടി എ.ഇ.ഒ പി.വിനോദ്, കെ വി ശശി മാസ്റ്റർ- മുയിപ്പോത്ത്, അൻവർ കായിരി കണ്ടി, രാകേഷ് പട്ടായി, ഒ.ടി.രാജൻ മാസ്റ്റർ, രാജീവൻ കെ സി, രവി വടക്കേടത്ത്, ഗിരീഷ് കുമാർ കെ.പി, കെ.ശശി മാസ്റ്റർ, ഭവിന്‍ ബി ( ഇൻവോൾവ് വടകര ) റഷീദ് പാലേരി, കെ.ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. രഞ്ജിനിഎം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.