മാവോവാദി ബന്ധം: കോബഡ് ഗാന്ധിയുടെ ആത്മകഥ വിവർത്തനത്തിനുള്ള പുരസ്കാരം മഹാരാഷ്ട്ര പിൻവലിച്ചു
text_fieldsമുംബൈ: മാവോവാദി ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന കോബഡ് ഗാന്ധിയുടെ ആത്മകഥയുടെ മറാത്തി വിവർത്തിനുള്ള യശ്വന്ത്റാവു ചവാൻ സാഹിത്യ പുരസ്കാരം മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. 'ഫ്രാക്ച്വേഡ് ഫ്രീഡം: എ പ്രസൺ മെമോയിർ' എന്ന കൃതിയുടെ മറാത്തി വിവർത്തക അനഘ ലെലെക്ക് കഴിഞ്ഞ ആറിനാണ് മറാത്തി ഭാഷ വകുപ്പ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപ അടങ്ങുന്നതാണ് പുരസ്കാരം.
കോബഡ് ഗാന്ധിയുടെ മാവോവാദി ബന്ധം ചൂണ്ടിക്കാട്ടി വിർശനം ഉയർന്നതോടെ പുരസ്കാരം പിൻവലിച്ച് സർക്കാർ പ്രമേയമിറക്കുകയായിരുന്നു. അവർഡ് നിർണയ കമ്മറ്റിയെ പിരിച്ചുവിടുകയും ചെയ്തു.
ഡൽഹിയിൽ അർബുദ ചികിത്സക്കിടെ 2009ലാണ് കോബഡ് ഗാന്ധി അറസ്റ്റിലായത്. 2019ൽ ജാമ്യം ലഭിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ അംഗമായിരുന്നു കോബഡ് ഗാന്ധിയെന്നാണ് സി.പി.ഐ മാവോയിസ്റ്റ് അവകാശപ്പെട്ടത്.
തന്റെ ആത്മകഥയിൽ മാവോവാദ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് ആത്മീയതയോട് അടുക്കുന്നുവെന്ന് ആരോപിച്ച് പിന്നീട് സി.പി.ഐ മാവോയിസ്റ്റ് കോബഡ് ഗാന്ധിയെ പുറത്തക്കി പത്രകുറിപ്പിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.