പ്രാദേശിക ഭാഷകൾ വിജ്ഞാന ഭാഷകൾ കൂടിയാവേണ്ടത് പുരോഗതിക്ക് അനിവാര്യം- ഡോ. കെ.എം. ഭരതൻ
text_fieldsകോഴിക്കോട്: പ്രാദേശിക ഭാഷകൾ വിജ്ഞാന ഭാഷകളായി വികസിക്കുമ്പോൾ മാത്രമാണ് ജനജീവിതം യഥാർത്ഥ അർത്ഥത്തിൽ പുരോഗമിക്കൂവെന്ന് മലയാളം സർവകലാശാല സംസ്കാര പൈതൃക പഠന വിഭാഗം ഡയറക്ടർ ഡോ.കെ.എം. ഭരതൻ അഭിപ്രായപ്പെട്ടു. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മലയാള ഐക്യവേദി കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്കും കീഴാളർക്കുമിടയിലെ തൊഴിലറിവുകളുണ്ട്. വാസ്തുവിദ്യ, ലോഹായുധ നിർമ്മാണം തുടങ്ങി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാൽ അധികാരത്തിന്റെയോ ആധുനിക അക്കാദമിക് രീതിശാസ്ത്രങ്ങളുടേയോ ഭാഷ അത്തരം സമൂഹങ്ങൾക്ക് സ്വായത്തവുമല്ല. ആധുനികവും സാർവദേശീയവുമായ അറിവുകൾക്കൊപ്പം പ്രാദേശികവും പരമ്പരാഗതവുമായ അറിവുകൾ കൂടി സ്വാംശീകരിക്കുന്നതാവണം വിജ്ഞാന ഭാഷയെന്നും ഭരതൻ പറഞ്ഞു.
കെ.എം. അതുല്യ അധ്യക്ഷതവഹിച്ചു. സലാം കല്ലായി, സി. അരവിന്ദൻ, എൻ. ഷാനിബ, മിഥുൻ ഗോപി എന്നിവർ സംസാരിച്ചു. ഷിജു. ആ ർ സ്വാഗതവും എം.വി. പ്രദീപൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എ. സുബാഷ് കുമാർ (സെക്ര), സി.കെ.സതീഷ് കുമാർ (പ്രസി), എൻ.വി. പ്രദീപ്കുമാർ(കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.