അയനം - കവിത
text_fieldsഹേ....! മർത്ത്യാ ....
ജീവിത യാത്രകൾ
ഓരോ മനുഷ്യനും
വേവ്വേറെയാണെന്ന് ....!
ഒരു മാത്ര ... യൊരു മാത്ര ....
ഓർക്കനാം ...!
മാനവരാശി തൻ
ജീവിത പാന്ഥാവിൽ
ധർമ്മവും നീതിയും
മുറുകെ പിടിക്കുവാൻ
സത്യവും മിഥ്യയും
വേർതിരിച്ചറിയുവാൻ ....
ജന്മാന്തരങ്ങളായ് ...
ഒരുപാടു കാതം
നടന്നുനീങ്ങീടവേ....!
വിശ്വപ്രകൃതി തൻ
അനന്തനീലിമയിൽ ജ്ഞാനോല്പത്തി തൻ
മരുപ്പച്ച തേടി ....
യുഗയുഗാന്തരങ്ങളായ് ...
മുനികളും താപസ ശ്രേഷ്ടരും ...
ആചാര്യവര്യരും
പിന്നെ ....യുഗ പിറവികൾക്ക്
കാരണഭൂതരാം ...
മാർഗദർശികളുo...
വിജ്ഞാനത്തിൻ
അനന്ത വിഹായസ്സിൽ
അഗാത ജ്ഞാനത്തിൻ
മൺചിരാതുമായ്
മന്വന്ദരങ്ങൾ താണ്ടി .....!
വെള്ളിനക്ഷത്രമായ്
മിന്നി മറയവേ ....!
സമാധിയിൽ വിലയം
പ്രാപിക്കവേ ....
അവയെന്നുമറിയാതെ ....
അഥവാ ...
അറിയാൻ ശ്രമിക്കാതെ
മായിക ലോകത്ത്
ആയിരമായിരം
സ്വപ്നങ്ങൾ നെയ്തു നാം ....
ആശതൻ തേരിൽ
വിലസിടുമ്പോൾ .... !
പരമാർത്ഥ സത്യത്തിൻ ...
അകക്കണ്ണുമായ് .... യാഥാർത്ഥ്യത്തിൻ
അഗാത ഗർത്തങ്ങൾ താണ്ടി
വിജയത്തിൻ ...
കല്പടവുകൾ ....
ചാടിക്കടന്ന് ..!
മാനവരാശി ...
ഭൂലോക യാത്രകൾ
തുടരവേ...!
വെട്ടിപ്പിടിച്ചും
അക്രമം കാട്ടിയും
ചെങ്കോലും കിരീടവും
സ്വായത്തമാക്കിയ
രാജകിങ്കരന്മാരുടെ
ഭൂപ്രഭുക്കളുടെ ....
മാടമ്പി ശ്രേഷ്ഠരുടെ
എന്തിനേറെ...
ചക്രവർത്തി പ്രവൃദ്ധികളുടെ
കഥകൾ ...
ചരിത്രത്താളുകളിൽ
മയങ്ങിക്കിടക്കുമ്പോൾ ....!
അതിലൊന്നും
കണ്ണ് മഞ്ഞളിക്കാതെ
തെന്നിത്തടഞ്ഞ് വീഴാതെ ....!
വിജ്ഞാന ദാഹത്തിൻ
ഭാണ്ഡവും പേറി ....
അറിവിെൻറ മാസ്മരിക ലോകം .... സ്വായത്തമാക്കുവാൻ ....
സർവ്വകലാശാലകൾ തോറും
കയറിയിറങ്ങി ....!
ഒടുങ്ങാത്ത തൃഷ്ണയെ ...
തെല്ലൊന്നു
ശമിപ്പിക്കാൻ ...
ജീവിത പാന്ഥാവിൽ ....
എനിയെത്ര ദൂരം
നടക്കണം നാം ....
മാനവരാശിയെ .......
സംസ്ക്കാര സമ്പന്നരായ് ...
വളർത്തിയെടുക്കുവാൻ ....
ഹേ... മർത്ത്യാ ....
എനിയെത്ര ദൂരം ...
നടക്കണം നാം ...!
അറിയില്ല ...
ഈ യാത്ര .....
എവിടെത്തുടങ്ങി ....
എവിടെയവസാനിക്കുന്നുവെന്ന് ....!
എങ്കിലും ഈ ലോക ....
ഭൂവിൽ ...
ഭൂജാതരാവുന്ന ...
ഓരോ മർത്ത്യനും ....
ജനിച്ചതിൽ പിന്നെ
മരണം വരെയും
ഈ അയനത്തിൻ ...
നവരസങ്ങൾ ...
രുചിച്ചു നോക്കുവാൻ ....
വിറ പൂണ്ടു നിൽക്കവേ ....!
മാനവഹൃത്തിന്റെ
നിറവാർന്ന
നോവുകൾ ...
വെവ്വേറെയാണെന്ന് ....
ഒരു മാത്ര ... യൊരു മാത്ര .... യോർക്ക നാം ...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.