മഹാനഗരിയിൽ മലയാളത്തിന്റെ ലിറ്റ്ഫെസ്റ്റിന് ഇന്ന് തുടക്കം
text_fieldsമുംബൈ: മഹാനഗരത്തിന്റെ സാഹിത്യ മേഖലയിൽ മലയാളത്തിന്റെ കൈയൊപ്പായ ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കം. മുംബൈ സർവകലാശാല ഫോർട് കാമ്പസിലെ കോൺവൊക്കേഷൻ ഹാളിലാണ് രണ്ടു ദിവസമായി സാഹിത്യോത്സവം നടക്കുന്നത്.
കോവിഡിനെ തുടർന്നുള്ള നീണ്ട ഇടവേളക്കുശേഷം ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റ് അതിന്റെ ഏഴാം പതിപ്പുമായി വീണ്ടും തിരിച്ചെത്തുകയാണ്. 'ലോക വിഹായസ്സിലേക്കു കുതിക്കുന്ന ഇന്ത്യൻ സാഹിത്യം -പരിഭാഷകർ പരിവർ ത്തകരാകുന്നു' എന്ന വിഷയം കേന്ദ്രീകരിച്ചാണ് ഏഴാം പതിപ്പ്. സാഹിത്യമാസികയായ 'കാക്ക'യാണ് ലിറ്റ്ഫെസ്റ്റിനു പിന്നിൽ. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന പാനൽ ചർച്ചകൾ, അഭിമുഖങ്ങൾ, കവിതാവായന സെഷനുകളിൽ 16 ഇന്ത്യൻ ഭാഷകളിൽനിന്നും 50 ഓളം എഴുത്തുകാർ പങ്കെടുക്കും.
'ആഗോള അതിർത്തികളെ മറികടക്കുന്ന ഇന്ത്യൻ എഴുത്തുകൾ' എന്ന വിഷയത്തിൽ ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ മുഖ്യ പ്രഭാഷണം നടത്തും. മറാഠി എഴുത്തുകാരി ശാന്താ ഗോഖലെക്ക് ഈ വർഷത്തെ മികച്ച വനിതാ എഴുത്തുകാരിക്കുള്ള ജി.എൽ.എഫ്-ഐ.ഐ.എഫ്.എൽ പുരസ്‌കാരവും, മറാഠി എഴുത്തുകാരൻ ലക്ഷ്മൺ ഗെയ്ക്ക്‌വാദിന് ആജീവനാന്ത നേട്ടത്തിനുള്ള ജി.എൽ.എഫ് പുരസ്കാരവും സമർപ്പിക്കും. രാജ്യത്തെ പ്രമുഖ എഴുത്തുകാരും വിവർത്തകരുമായ എ.ജെ. തോമസ്, ദീബാ സാഫിർ, ഇ.വി. ഫാത്തിമ, ഹൻസ്‌ദ എസ്. ശേഖർ, എൻ. കല്യാൺ രാമൻ, ശ്രീനാഥ് പേരൂർ, സാഹിത്യ അക്കാദമി അവാർഡു നേടിയ കാഴ്ചപരിമിതിയുള്ള പ്രഥമ സാഹിത്യകാരൻ വിനോദ് അസുദാനി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ശാന്താ ഗോഖലെ എഡിറ്റ് ചെയ്ത് ഈയിടെ പുറത്തിറങ്ങിയ എ സിറ്റി ഓഫ് സ്റ്റോറീസ്: ബോംബെ-മുംബൈ മായാ നഗരി എന്ന പുസ്തകത്തെക്കു റിച്ച് ജെറി പിന്റോയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ ഗണേശ് മത്കാരി, ശാന്താ ഗോഖലെ, ക്രിഷ്ണ ഖോട്ട്, സൗമ്യ റോയ് എന്നിവർ പങ്കെടുക്കും. ജ്ഞാനപീഠം അവാർഡ് ജേതാവ് പ്രതിഭാ റായ്, ഗേറ്റ് വേ ലിറ്റ്ഫെസ്റ്റ് ഉപദേശക സമിതി ചെയർമാനും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണൻ, മുതിർന്ന മാധ്യമ പ്രവർത്തകനും പത്മഭൂഷൺ ജേതാവുമായ കുന്ദൻ വ്യാസ്, പ്രമുഖ മലയാളം-ഇംഗ്ലീഷ് എഴുത്തുകാരൻ സക്കറിയ, ബംഗാളി എഴുത്തുകാരൻ സുബോധ് സർക്കാർ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, ചലച്ചിത്രകാരൻ അനിർബൻധർ എന്നിവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.