സാഹിത്യകാരി കെ.ബി. ശ്രീദേവി അന്തരിച്ചു
text_fieldsസാഹിത്യകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകെൻറ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് നടക്കും. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച എഴുത്തുകാരിയാണ്.
യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിവ കൃതികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, 'നിര്‍മല' കഥക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കുങ്കുമം അവാര്‍ഡ്, നാലപ്പാടന് നാരായണ മേനോന് അവാര്‍ഡ്, വി.ടി. അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്കാരം എന്നിവ എഴുത്തുകാരിയെ തേടിയെത്തി.
‘യജ്ഞം’ നോവലിന് അതേപേരില്‍ ചെറുമകള്‍ കെ. രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു. 1940 മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനനം. ഗൗരി അന്തര്‍ജനം, നാരായണന് ഭട്ടതിരിപ്പാട് എന്നിവരാണ് മാതാപിതാക്കള്‍.
വണ്ടൂര്‍ വി.എം.സി. ഹൈസ്കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 16ാം വയസ്സില്‍ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു. മക്കള്‍: ഉണ്ണി, ലതാ, നാരായണന് മരുമക്കള്‍; തനൂജ, വാസുദേവന്‍, ദീപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.