ഭാഗപത്രം
text_fieldsകെട്ടിപ്പടുത്തതൊന്നുമെ
ഒസ്യത്തെഴുതാതെ
ആറടി മണ്ണിന് പോലും
അവകാശ മാശിക്കാതെ
എത്തിയേടത്തു കിടന്നാശ്വസിക്കുന്നു
അച്ഛനും അമ്മയും...
ശേഷം പകുത്തെടുത്തോളൂ
നിലച്ച വിശ്വാസവും ഓർമയും,
കിഴക്ക് പടിഞ്ഞാറായി ചീന്തിയ
മണ്ണിനു ഉടമയായി, തണ്ടപ്പേരും
നികുതിയും ചേർത്ത്
ചാർത്തി കിട്ടിയ ലോകത്തിനുടമയായ്...
കെട്ടിപ്പടുത്ത ചെറിയ കൂരയിൽ കൂട്ടിന് ഓർമകൾ...
ഓർമകൾ ഭാഗപത്രത്തിൽ പകുത്തുവെക്കട്ടെ,
അടർന്നു പോവല്ലേ താളുകൾ മനസ്സിലെങ്കിലും...
മതിൽ കെട്ടി മറയ്ക്കല്ലേ
സുകൃത സൗഭാഗ്യങ്ങൾ...
ഒസ്യത്തെഴുത്താതെ
പടിയിറങ്ങിപ്പോയവർ
ഇഴ പിരിക്കാതെ തന്നേച്ചു പോയ
ജന്മം തീരാധാരങ്ങൾ,
കൈവശരേഖയിൽ പേരൊന്നു മാറ്റി...
നോവുന്നുണ്ടോരാത്മാവ്,
വെട്ടി മുറിച്ചൊരാ, ഭൂരേഖയിൽ
ഞെട്ടറ്റു വീണുപോവല്ലേ രക്തബന്ധങ്ങൾ.
പകുത്തുവെക്കല്ലേ മനസ്സിൽ,
അതിരുകൾ ചേർത്ത്
സാക്ഷ്യപത്രത്താൽ പങ്കുവെക്കല്ലേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.