Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒറ്റമുറിയിലെ ഇര

ഒറ്റമുറിയിലെ ഇര

text_fields
bookmark_border
ഒറ്റമുറിയിലെ ഇര
cancel

ഫ്ലാ​റ്റി​ൽ ടൈ​ഗ​ർ എ​ന്നു പേ​രി​ട്ട പൂ​ച്ച​യ​ല്ലാ​തെ മ​റ്റാ​രു​മി​ല്ല. ത​പ​ൻ ജോ​ഷി​ക്ക് പേ​ടി​തോ​ന്നി.

സി​ൽ​വി​യ​യു​ടെ പെ​റ്റാ​ണ് ടൈ​ഗ​ർ. ഒ​രു വ​ർ​ഷം മു​മ്പ് ആ​റാം വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് അ​വ​ളു​ടെ കൂ​ട്ടു​കാ​രി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​താ​ണ​തി​നെ.

അ​ത്ര ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും അ​വ​നു​മാ​യി ത​പ​ൻ ഒ​രി​ക്ക​ലും ശ​ത്രു​ത​യി​ലാ​യിരു​ന്നി​ല്ല. തീ​ൻ​മേ​ശ​യി​ലും കി​ട​ക്ക​യി​ലും ചാ​ടി​ക്ക​യ​റി വ​രു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. അ​തൊ​ക്കെ അ​വ​ൾ ശീ​ലി​പ്പി​ച്ച​താ​ണ്.

അ​വ​ളെ വ​ഴ​ക്കു പ​റ​യു​ന്ന​ത് ടൈ​ഗ​റി​ന് ഒ​ട്ടും ഇ​ഷ്ട​മ​ല്ല. മു​ര​ൾ​ച്ച​യോ​ടെ ടൈ​ഗ​ർ ക​ണ്ണി​ലേ​ക്ക് തു​റി​ച്ചു​നോ​ക്കും. അ​പ്പോ​ഴൊ​ക്കെ പേ​ടി ഞ​ര​മ്പു​ക​ളി​ലൂ​ടെ പാ​ഞ്ഞുപോ​കു​ന്ന​താ​യി ത​പ​ന് തോ​ന്നും. അ​വ​നി​ൽനി​ന്നും ക​ണ്ണെ​ടു​ത്ത് മാ​റി​പ്പോ​വു​ക​യാ​ണ് അ​ന്നേ​ര​ങ്ങ​ളി​ലെ പ​തി​വ്. എ​ങ്കി​ലും ടൈ​ഗ​റി​ന്‍റെ ഓ​രോ നീ​ക്ക​ത്തി​ലും ത​പ​ൻ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കും. അ​വ​ന് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു അ​തൊ​ന്നും.

ഇ​തി​നു​മു​മ്പും ടൈ​ഗ​റും ത​പ​നും ഫ്ലാ​റ്റി​ൽ ത​നി​ച്ചാ​യി​ട്ടു​ണ്ട്. അ​ന്നൊ​ന്നും തോ​ന്നാ​ത്ത പേ​ടി​യാ​ണ് ഇ​പ്പോ​ൾ ത​പ​നി​ൽ നി​റ​യു​ന്ന​ത്.

പു​റ​ത്തേ​ക്കു​ള്ള ഏ​ക വാ​തി​ലി​ന് തൊ​ട്ട​ടു​ത്താ​ണ് ത​പ​നെ തു​റി​ച്ചു​നോ​ക്കി ടൈ​ഗ​ർ കി​ട​ക്കു​ന്ന​ത്.

‘പൂ​ച്ച​ക​ൾ ര​സ​മാ​ണ്. ന​ന്നാ​യി ഇ​ണ​ങ്ങു​ന്ന ജീ​വി. പോ​റ്റു​ന്ന​വ​രെ അ​ങ്ങേ​യ​റ്റം സ്നേ​ഹി​ക്കും. എ​ന്നാ​ൽ, ഏ​റ്റ​വും സൂ​ക്ഷി​ക്കേ​ണ്ട ജീ​വി​യും പൂ​ച്ച ത​ന്നെ. ദേ​ഷ്യം വ​ന്നാ​ൽ അ​പ​ക​ട​കാ​രി​യാ​ണ്. ക​ടു​വ​യു​ടെ അ​നു​ജ​നാ​ണ്. ക​ഴു​ത്തി​ലാ​ണ് ചാ​ടി അ​ടി​ക്കു​ക. കൊ​ര​ൽ പൊ​ളി​ഞ്ഞു​പോ​കും. ഒ​റ്റ മു​റി​യി​ൽ ശ​ത്രു​ത​യു​ള്ള പൂ​ച്ച​യോ​ടൊ​പ്പം ക​ഴി​യ​രു​ത്’... ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ക്ല​ബി​ലി​രി​ക്കെ ആ​ദി​ത്യ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ത​പ​ന്റെ കാ​തി​ൽ മു​ഴ​ങ്ങി.

മ​ക്ക​ളി​ല്ലാ​ത്ത സു​ധീ​ർ ത്രി​പാ​ഠി​യും പൂ​ച്ച​യെ പോ​റ്റു​ന്നു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ന്റെ വി​ശേ​ഷ​ങ്ങ​ൾ​ക്കി​ടെ ആ​യി​രു​ന്നു ആ​ദി​ത്യ​യു​ടെ ഉ​പ​ദേ​ശം.

‘പൂ​ച്ച യ​ജ​മാ​ന​നെ കാ​ണി​ക്കാ​തെ ഒ​ന്നി​നെ​യും കൊ​ല്ലി​ല്ല. പാ​മ്പി​നെ​യാ​ണെ​ങ്കി​ലും പാ​തി ജീ​വ​നാ​ക്കി യ​ജ​മാ​ന​ൻ പെ​രു​മാ​റു​ന്നി​ട​ത്ത് കൊ​ണ്ടി​ടും. കി​ട​ക്ക​യി​ൽ വ​രെ കൊ​ണ്ടി​ടും’ ആ​ദി​ത്യ​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് എ​ല്ലാ​വ​രും ഞെ​ട്ടി. ഇ​തൊ​ന്നു​മ​ല്ല വ​ലി​യ പ്ര​ശ്നമെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ദി​ത്യ പൂ​ച്ച​യെ ക​ടു​വ​യോ​ട് ഉ​പ​മി​ച്ച് പേ​ടി​പ്പെ​ടു​ത്തു​ന്ന അ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ആ​ദി​ത്യ​യു​ടെ മു​ന്ന​റി​യി​പ്പ് കേ​ട്ട് നാ​ലാം നാ​ൾ സു​ധീ​ർ ത്രി പാ​ഠി പൂ​ച്ച​യെ മ​റ്റൊ​രാ​ൾ​ക്ക്‌ കൊ​ടു​ത്തു. താ​ൻ ജോ​ലി​ക്ക് പോ​യാ​ൽ പി​ന്നെ അ​മ്മ ഫ്ലാ​റ്റി​ൽ ത​നി​ച്ചാ​ണ് എ​ന്ന ബോ​ധ​മാ​ണ് പൂ​ച്ച​യെ ഒ​ഴി​വാ​ക്കാ​ൻ അ​വ​നെ പ്രേ​രി​പ്പി​ച്ച​ത്. പി​ന്നീ​ട് പൂ​ച്ച​യി​ല്ലാ​ത്ത കു​റ​ച്ചു നാ​ളു​ക​ളി​ൽ അ​വ​ൻ അ​സ്വ​സ്ഥ​നാ​യി​രു​ന്നു. വീ​ട്ടി​ൽ സി​ൽ​വി​യ പൂ​ച്ച​യെ പോ​റ്റു​ന്ന കാ​ര്യം ത​പ​ൻ ഇ​ന്നേ​വ​രെ അ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല.

ത​പ​ൻ ടൈ​ഗ​റെ നോ​ക്കി. അ​വ​ൻ ത​ന്നെ തു​റി​ച്ചുനോ​ക്കി കി​ട​ക്കു​ക​യാ​ണ്. ത​റ​ഞ്ഞു​പോ​യ നോ​ട്ടം. ത​പ​ന്റെ വ​യ​റ്റി​ൽനി​ന്നും ഒ​രു കാ​ളി​ച്ച തി​ര​പോ​ലെ നെ​ഞ്ചോ​ളം പൊ​ങ്ങി. അ​വ​ൻ മൊ​ബൈ​ലെ​ടു​ത്ത് ആ​ദി​ത്യ​യേ വി​ളി​ച്ചു. റി​ങ് ചെ​യ്യു​ന്ന​ത​ല്ലാ​തെ എ​ടു​ക്കു​ന്നി​ല്ല. സു​ധീ​ർ ത്രിപാ​ഠി​യു​ടെ ഫോ​ൺ പ​രി​ധി​ക്ക് പു​റ​ത്താ​ണ്.

ടൈ​ഗ​ർ എ​ഴു​ന്നേ​റ്റു. അ​തേ വേ​ഗ​ത്തി​ൽ ത​പ​നും. ടൈ​ഗ​ർ ന​ടു വ​ള​ച്ച് നാ​ല് കാ​ലു​ക​ളു​മൂ​ന്നി മു​ര​ണ്ടു. ടൈ​ഗ​ർ ക​ടു​വ​യാ​യി രൂ​പംമാ​റു​ന്ന​ത് ത​പ​ന​റി​ഞ്ഞു. പ​മ്മി പ​മ്മി വ​ന്ന് പി​ന്നെ ടൈ​ഗ​ർ ഒ​രൊ​റ്റ കു​തി​പ്പാ​യി​രു​ന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam short story
News Summary - Malayalam Short Story
Next Story