മനോഹരൻ വി. പേരകത്തിന് അക്ഷരക്കൂട്ടം നോവൽ പുരസ്ക്കാരം
text_fieldsകോഴിക്കോട്: അക്ഷരക്കൂട്ടം യു.എ.ഇ സിൽവർ ജൂബിലി നോവൽ പുരസ്ക്കാരം മനോഹരൻ. വി. പേരകത്തിന്റെ ‘ഒരു പാകിസ്താനിയുടെ കഥ’ നോവൽ അർഹമായി. 25000 രൂപയും പ്രശസ്തി പത്രവും ശിൽപി നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശിൽപവുമാണ് നൽകുന്നത്. എം.നന്ദകുമാർ, ബാലൻ വേങ്ങര, സി.പി. നന്ദകുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരത്തിനർഹമായ നോവൽ തെരഞ്ഞെടുത്തത്.
മികച്ച കവർ ഡിസൈനർക്കുള്ള പുരസ്കാരത്തിന് സലീം റഹ്മാൻ അർഹനായി. ഓഗസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഹുസൈൻ മുഹമ്മദിന്റെ അകലെ എന്ന നോവലിന്റെ കവർ ചിത്രത്തിനാണ് പുരസ്കാരം. ഡിസംബർ 21ന് രാവിലെ 9:30 മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ജൂറിമാരായ എം. നന്ദകുമാർ, ബാലൻ വേങ്ങര, നോവൽ പുരസ്കാര സമിതി കൺവീനർ ഫൈസൽ ബാവ, അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷ സമിതിയിലെ മുതിർന്ന അംഗങ്ങളായ പി. ശിവപ്രസാദ്, വി.പി. റാഷിദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.