Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'രാജ്യത്ത് അപ്രഖ്യാപിത...

'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് മറാത്തി സാഹിത്യകാരൻ നന്ദ ഖാരെ

text_fields
bookmark_border
nanda khare
cancel
camera_alt

നന്ദ ഖാരെ

മുംബൈ: മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് പ്രമുഖ മറാത്തി എഴുത്തുകാരൻ നന്ദ ഖാരെ. 'എനിക്ക് ജനങ്ങളിൽ നിന്നും അഭിനന്ദനവും ബഹുമാനവും ലഭിച്ചു. സർക്കാറിൽ നിന്ന് ഒരു ബഹുമതിയും ആവശ്യമില്ല. അടിയന്തരാവസ്ഥയുടെ നാളുകളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ, രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കൂടുതൽ ഭീകരം' -പുരസ്കാരം നിരസിച്ചതിനെ കുറിച്ച് നന്ദ ഖാരെ പറഞ്ഞു.

2014ൽ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്‍റെ 'ഉദ്യ' എന്ന നോവലിനായിരുന്നു പുരസ്കാരം. മനുഷ്യരെ യന്ത്രങ്ങൾ അടിമകളാക്കുന്ന കാലത്തെ കുറിച്ചുള്ളതാണ് കൃതി. വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന നിരീക്ഷണങ്ങളെക്കുറിച്ചും നോവലിൽ പറയുന്നു.

കഴിഞ്ഞ നാല് വർഷമായി സർക്കാറിൽ നിന്ന് യാതൊരു പുരസ്കാരവും സ്വീകരിച്ചിട്ടില്ലെന്ന് നന്ദ ഖാരെ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷമായി നമ്മൾ പിന്നിലേക്ക് നടക്കുകയാണ്. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ആളുകൾക്ക് പരസ്പര ബഹുമാനമുണ്ടായിരുന്നു.

വാക്കുകൾ പഴയതുപോലെയാണെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് മാറ്റം വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literatureNanda KhareSahitya Academy award
News Summary - Marathi writer Nanda Khare refuses Sahitya Akademi award
Next Story