എഴുത്തു ജീവിതത്തില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ
text_fieldsഎഴുത്തു ജീവിതത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ. ഏഴു പതിറ്റാണ്ട് നീണ്ട സാഹിത്യജീവിതം അവസാനിക്കുകയാണെന്നും പുതിയ നോവല്‍ അവസാനത്തേതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. Le dedico mi silencio (I Give You My Silence) എന്ന പുതിയ പുസ്തകത്തിെൻറ പോസ്റ്റ് സ്‌ക്രിപ്റ്റിലാണ് എണ്‍പത്തിയേഴുകാരനായ യോസ എഴുത്തുജീവിതത്തിെൻറ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തെൻറ അധ്യാപകനായിരുന്ന സാര്‍ത്രിനെക്കുറിച്ചാണ് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതെന്നും അത് പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
പെറുവിലെ അറെക്വിപ്പാ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ഏണസ്റ്റോ വർഗാസ് മാൽഡൊണാഡൊവിന്റെയും ഡോറ യോസ യുറേറ്റായുടെയും മകനായിട്ടാണ് മരിയോ വർഗാസ് യോസ പിറന്നത്. പിതാവ് ഒരു വ്യോമയാന കമ്പനി ഉദ്യോഗസ്ഥനായിരുന്നു. യോസയുടെ ജനനം കഴിഞ്ഞ് അധികനാൾ കഴിയും മുൻപുതന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. അറേക്വിപ്പയിൽ മാതാവിെൻറ കുടുംബത്തിനൊപ്പമായിരുന്നു മരിയോ കുട്ടിക്കാലം ചിലവഴിച്ചത്. 14ാം വയസ്സിൽ അദേഹം ലിമായിലെ ലിയനീഷ്യോ പ്രാഡൊ സൈനിക അക്കാദമിയിൽ പഠനമാരംഭിച്ച ബിരുദം നേടുന്നതിനുമുൻപുതന്നെ അദ്ദേഹം ചെറുകിട പത്രങ്ങളുടെ ലേഖകനായി പ്രവർത്തനം തുടങ്ങി.
1954ൽ മാനുവൽ എ. ഓഡ്രിയായുടെ ഭരണകാലത്ത് അദ്ദേഹം ലിമായിലെ സാൻ മാർക്കോസ് സർവകലാശാലയിൽ നിയമപഠനമാരംഭിച്ച ഇക്കാലത്താണ് അമ്മായിയായ ജൂല്യ ഉർക്യൂഡിയെ യോസ വിവാഹം ചെയ്യുന്നത്. അന്ന് അദ്ദേഹത്തിന് പത്തൊൻപതും ജൂലിയായ്ക്ക് ഇരുപത്തിയൊൻപതുവയസ്സുമായിരുന്നു പ്രായം. 1957ൽ ചെറുകഥകളിലൂടെ അദ്ദേഹം സാഹിത്യലോകത്തേക്ക് കടന്നു. 1958ൽ ബിരുദം നേടിയ യോസ സ്കോളർഷിപുനേടി സ്പെയിനിൽ ഉപരി പഠനത്തിനായിപ്പോയി. മകനായ അൽവാരോ വർഗാസ് യോസ പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.