Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ.ബി. ശ്രീദേവി:...

കെ.ബി. ശ്രീദേവി: ശാന്തമായ ജീവിതം; വിപ്ലവംനിറഞ്ഞ എഴുത്ത്

text_fields
bookmark_border
kb sreedevi
cancel

കൊ​ച്ചി: ‘‘സാ​ഹി​ത്യം​കൊ​ണ്ട് ആ​ളു​ക​ളെ നേ​രെ​യാ​ക്കാ​നൊ​ന്നും ഞാ​ൻ ആ​ള​ല്ല. എ​ന്‍റെ കൃ​തി വാ​യി​ച്ച് ആ​രെ​ങ്കി​ലും ന​ന്നാ​യാ​ൽ അ​ത്ര​യും സ​ന്തോ​ഷം. പ​ക്ഷേ, ഈ ​കോ​ലാ​ഹ​ല​ങ്ങ​ളി​ലൊ​ന്നും എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല’’ -സാ​ഹി​ത്യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും​കു​റി​ച്ച് ത​ന്‍റെ കാ​ഴ്ച​പ്പാ​ട് കെ.​ബി. ശ്രീ​ദേ​വി എ​ന്ന എ​ഴു​ത്തു​കാ​രി ഒ​രി​ക്ക​ൽ പ​ങ്കു​വെ​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്. എ​ഴു​ത്തു​കാ​രു​ടെ ലോ​ക​ത്ത് ബ​ഹ​ള​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം അ​ക​ന്നു​നി​ൽ​ക്കാ​ൻ എ​പ്പോ​ഴും ഇ​ഷ്ട​പ്പെ​ട്ട എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച അ​ന്ത​രി​ച്ച കെ.​ബി. ശ്രീ​ദേ​വി.

13ാം വ​യ​സ്സി​ലാ​ണ് ‘യു​ഗാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ’ എ​ന്ന ആ​ദ്യ ക​ഥ; അ​തും മ​ര​ണ​ത്തെ​ക്കു​റി​ച്ച്. സ്വ​യം സൃ​ഷ്ടി​ച്ചെ​ടു​ത്ത വാ​യ​ന​യു​ടെ ലോ​ക​ത്തു​നി​ന്നാ​ണ് ശ്രീ​ദേ​വി എ​ഴു​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. പൗ​ര​സ്ത്യ, പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​മാ​യ പ​ല ര​ച​ന​ക​ളും ചെു​പ്പ​ത്തി​ൽ​ത​ന്നെ തേ​ടി​പ്പി​ടി​ച്ച് വാ​യി​ച്ചു. ഒ​രു പ​ക്ഷി​യു​ടെ മ​ര​ണ​മു​ണ്ടാ​ക്കി​യ വ്യ​ഥ​യാ​ണ് ആ​ദ്യ ക​ഥ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. തു​ഞ്ച​ത്താ​ചാ​ര്യ​ൻ എ​ന്ന മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന ഈ ​ക​ഥ​ക്ക് പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച​ത് പ​ത്തു​രൂ​പ. ത​ന്‍റെ മ​ക​നെ​യും അ​നു​ജ​നെ​യും സം​സ്കൃ​തം പ​ഠി​പ്പി​ക്കാ​നെ​ത്തി​യ പ​ണ്ഡി​ത​ൻ പി.​എ​സ്. സു​ബ്ബ​രാ​മ​പ​ട്ട​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം​വ​രെ ശ്രീ​ദേ​വി സം​സ്കൃ​തം പ​ഠി​ച്ചു. അ​ത് എ​ഴു​ത്തി​നെ ഒ​ട്ടൊ​ക്കെ സ​ഹാ​യി​ക്കു​ക​യും​ചെ​യ്തു. വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട്, ചെ​റു​കാ​ട് എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഒ​രു അ​ന്ത​ർ​ജ​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി വി.​ടി പ​ല​പ്പോ​ഴും ശ്രീ​ദേ​വി​യെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. വി​വാ​ഹ​ത്തി​നു​ശേ​ഷം വീ​ട്ടി​ലൊ​തു​ങ്ങി​ക്ക​ഴി​യു​മ്പോ​ഴാ​ണ് മ​ഹി​ള സ​മാ​ജം രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന ചി​ന്ത ശ്രീ​ദേ​വി​യി​ൽ ഉ​ട​ലെ​ടു​ത്ത​ത്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് 1960ൽ ​രൂ​പ​വ​ത്ക​രി​ച്ച സ​മാ​ജ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി ശ്രീ​ദേ​വി ആ​യി​രു​ന്നു. 1970ൽ ​കൂ​ട​ല്ലൂ​രി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തു​വ​രെ അ​വ​ർ സ​മാ​ജ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​ജീ​വി​ത​ത്തി​ന്‍റെ ദു​രി​ത​മു​ഖ​ങ്ങ​ൾ അ​വ​ർ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ തു​റ​ന്നു​കാ​ട്ടി. ഇ​തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ഒ​ന്നു​പോ​ലെ ത​ല്ലും ത​ലോ​ട​ലും നേ​രി​ടേ​ണ്ടി​വ​ന്നു. എ​ഴു​താ​നു​ള്ള ക​ഴി​വ് ഈ​ശ്വ​രാ​നു​ഗ്ര​ഹ​മാ​ണെ​ന്നും എ​ല്ലാ​റ്റി​ലും ന​ന്മ വി​ചാ​രി​ക്ക​ണ​മെ​ന്നും ഒ​രി​ക്ക​ൽ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ട്ട​പ്പോ​ൾ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞ വാ​ക്കു​ക​ൾ എ​ന്നും പ്ര​ചോ​ദ​ന​മാ​യ​താ​യി ശ്രീ​ദേ​വി അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്. ഭ്ര​ഷ്ട്​ നി​ല​നി​ന്ന ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ന്‍റെ ജീ​വി​തം പ​ക​ർ​ത്തി​യ ‘യ​ജ്ഞം’ എ​ന്ന നോ​വ​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും കു​ങ്കു​മം അ​വാ​ർ​ഡ് നേ​ടു​ക​യും ചെ​യ്തു.

ന​മ്പൂ​തി​രി സ്ത്രീ​ക​ൾ ഉ​റ​ക്കെ സം​സാ​രി​ക്കാ​ൻ​പോ​ലും ഭ​യ​പ്പെ​ട്ടി​രു​ന്ന കാ​ല​ത്താ​ണ് ശ്രീ​ദേ​വി​യു​ടെ ഈ ​നോ​വ​ൽ വി​പ്ല​വം. കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം എ​ഴു​ത്തു​കാ​രി​യു​ടെ ചെ​റു​മ​ക​ൾ കെ. ​ര​ഞ്ജ​ന നോ​വ​ൽ അ​തേ പേ​രി​ൽ സി​നി​മ​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KB Sreedevi
News Summary - memoir KB Sreedevi
Next Story