എം.ടിയുടെ ‘ശിലാലിഖിതം’; വായനയും സംവാദവും
text_fieldsബംഗളൂരു: കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം ഏർപ്പെടുത്തുന്ന പ്രതിമാസ സാഹിത്യ സംവാദത്തിന്റെ ഭാഗമായി മലയാള സാഹിത്യ ലോകത്തെ നിത്യ വസന്തമായ എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത രചനയായ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 10.30ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മലയാളം സർവകലാശാല അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. രാധാകൃഷ്ണൻ ഇളയിടത്ത് ‘എം.ടിയുടെ കഥാലോകം’ എന്ന വിഷയത്തിൽ സംസാരിക്കും.
മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ ‘ശിലാലിഖിതം’ കഥ വായനയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് നടക്കുന്ന സംവാദം കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കഥ വായനയിലും സംവാദത്തിലും പങ്കെടുക്കും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി കവിത ചൊല്ലാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.