Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമലയാളത്തിന്റെ സ്വന്തം...

മലയാളത്തിന്റെ സ്വന്തം എം.​ടി​ക്ക് 91ാം പി​റ​ന്നാ​ൾ

text_fields
bookmark_border
മലയാളത്തിന്റെ സ്വന്തം എം.​ടി​ക്ക്  91ാം പി​റ​ന്നാ​ൾ
cancel

‘‘കരിയിലകൾ വീണുകിടക്കുന്ന ഇടവഴിയിലൂടെ വേണം താന്നിക്കുന്നിന്റെ ചെരിവിലെത്താൻ അതിന്റെ മുകളിൽ നിന്നാൽ പുഴ കാണാം. പുഴക്ക് അക്കരെയുള്ള റെയിൽപാളത്തിലൂടെ തീവണ്ടി പോകുന്നത് കാണാം. പുറത്തിറങ്ങുമ്പേ​ാഴോക്കെ അമ്മ പറയും. കാൽക്കൽ നോക്കി നടക്കണം. കാരമുള്ളുകളെ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. തണലും തണുപ്പും തേടി വരുന്ന പാമ്പുകളും ഇടവഴിയിൽ ചുരുണ്ടു കിടക്കും. അതൊക്കെ ഓർമ്മവേണമെന്ന് ഈ ശാസനയിലുണ്ട്. പിന്നീട്, നക്ഷത്രങ്ങ​​​ളെ നോക്കി നടന്നപ്പോൾ പൊടുന്നനെ ആ വാക്കുകൾ ഓർമ്മ വന്നു. കുറ്റബോധത്തോടെ വീണ്ടും കാൽക്കൽ നോക്കി യാത്ര തുടർന്നു.

താന്നിക്കുന്നിന്റെ താഴ്വാരത്തിൽ നിന്നും ഞാൻ ചെറുപട്ടണങ്ങളിലും മഹാനഗരങ്ങളിലുമെത്തി. പലനാടുകൾ, പല സമൂഹങ്ങൾ, രാജപാതയിലൂടെ സഞ്ചരിക്കുമ്പോഴും ഓർമ്മയുടെ പഴയ പണ്ടപ്പെട്ടിയിൽ അമ്മയുടെ വാക്കുകൾ കിലുങ്ങി. ഇടയ്ക്കിടെ താന്നിക്കുന്നിന്റെ ചെരിവിലേക്ക് മടങ്ങിപ്പോയി. തിരിച്ചുപോന്നു. എപ്പോഴും ഭൂമിയുടെ ചർമ്മത്തിലും ഞരമ്പിലും നോക്കി നടന്നു. രണ്ട് തവണ വഴിമാറിപ്പോയ കരിമൂർഖൻ പരിസര​ത്തിലെ പൊന്തക്കാടുകളിലെവിടെയോ ഉണ്ട്. എന്നാലും യാത്ര തുടരുന്നു. അമരുന്ന കരിയിലകളുടെ പിറുപിറുപ്പുകൾ കേട്ടുകൊണ്ട്. ഇളം ചൂടുള്ള മണ്ണിന്റെ മണം പിടിച്ചെടുക്കാൻ ശ്രമിച്ചു​കൊണ്ട്. അമ്മ ഭയ​പ്പെടേണ്ട. കാൽക്കൽ നോക്കിയാണ് നടക്കുന്നത്. നടക്കുന്നത്...’’
(എം.ടി. വാസുദേവൻ നായർ)

മലയാള സാഹിത്യപ്രേമികൾക്ക് എക്കാലത്തെയും അഭിമാന​മായ രണ്ടക്ഷരം, അതാണ് എം.ടി. അതെ എം.ടി. വാസുദേവൻ നായർ ഇന്ന് 91ാം പി​റ​ന്നാ​ളിന്റെ തിളക്കത്തിലാണ്. മാ​ട​ത്ത് തെ​ക്കേ​പ്പാ​ട്ട് വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്ന എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ 1933 ജൂ​ലൈ 15ന് കൂ​ട​ല്ലൂ​രി​ലാ​ണ് ജ​നി​ച്ച​ത്. ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഈ മാസം 26നാണ്. പിറന്നാളുകളൊന്നും എം.ടി. ആഘോഷമാക്കാറില്ല. ഒപ്പം അടുത്ത ബന്ധുക്കൾ മാത്രം. ചെറിയൊരു ഊണ്. പക്ഷേ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ നവതി മലയാളക്കരയാകെ ഉത്സവമായാണ് കൊണ്ടാടിയത്.

എം.ടിയെന്ന ​എഴുത്തിന്റെ പെരുന്തച്ചൻ മലയാളിക്കായി തീർത്തത് സ്നേഹാക്ഷരങ്ങളായിരുന്നു. ഓരോന്നും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയവ. ഒരു മന്ത്രം പേ​ാലെ കൂടെ നടന്ന വാക്കുകൾ.

ഇത്തവണ വിശേഷങ്ങളേറെയുണ്ട്. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി, മുന്‍നിര സംവിധായകര്‍ ഒരുക്കി, സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘മനോരഥങ്ങള്‍’ എന്ന് എം.ടി.തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒ.ടി.ടി.യില്‍ കാണാനാവും.

പിറന്ന നാടായ കൂടല്ലൂര്‍ വിട്ട്, 68 വര്‍ഷംമുന്‍പാണ് എം.ടി. കോഴിക്കോടിന്റെ സ്വന്തമായത്. ഇന്ന് സാഹിത്യനഗരമെന്ന ഖ്യാതിനേടിയ കോഴിക്കോട് എം.ടി ഇരിക്കുമ്പോൾ തിളക്കമേറെയാണ്.യുനെസ്‌കോയുടെ സാഹിത്യനഗരമെന്ന ബഹുമതി ലഭിച്ചപ്പോഴും കോഴിക്കോട് ആദ്യമോർത്ത പേരുകളിലൊന്ന് എം.ടി.യുടെതാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്ത് നടന്ന ചടങ്ങുകളുടെ ഭാഗമായില്ലെങ്കിലും എം.ടിയെ വീട്ടിലെത്തി ആദരം അർപ്പിച്ചു.

കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര'യില്‍നിന്നുള്ള വാക്കും പ്രവൃത്തിയും മലയാളി കാതോർക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നോ​വ​ലി​സ്റ്റ്‌, തി​ര​ക്ക​ഥാ​കൃ​ത്ത്‌, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ, സാ​ഹി​ത്യ​കാ​ര​ൻ, നാ​ട​ക​കൃ​ത്ത് എ​ന്നി​ങ്ങ​നെ ഏ​റെ വി​ശേ​ഷ​ണ​ങ്ങ​ൾ​കൊ​ണ്ട് ധ​ന്യ​മാ​ക്കി​യ ജീ​വി​ത​ത്തി​ൽ​നി​ന്ന് മ​ല​യാ​ളി​ക്ക് വേ​ണ്ടു​വോ​ളം ആ​ർ​ദ്ര​മാ​യ പ്ര​ണ​യ​വും നൊ​മ്പ​ര​ങ്ങ​ളും അ​ട​ങ്ങാ​ത്ത ആ​ന​ന്ദ​വും ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. നാ​ലു​കെ​ട്ട്, കാ​ലം, അ​സു​ര​വി​ത്ത്, ര​ണ്ടാ​മൂ​ഴം, മ​ഞ്ഞ് തു​ട​ങ്ങി​യ അ​ന​ശ്വ​ര സൃ​ഷ്ടി​ക​ള്‍ സാ​ഹി​ത്യ​ലോ​ക​ത്തെ പു​ഷ്ടി​പ്പെ​ടു​ത്തി.

‘പാ​തി​രാ​വും പ​ക​ൽ​വെ​ളി​ച്ച​വും’ ആ​ണ് ആ​ദ്യ​നോ​വ​ലെ​ങ്കി​ലും ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് 23ാം വ​യ​സ്സി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ‘നാ​ലു​കെ​ട്ടാ’​ണ് (1954). ടി. ​നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ​യും തെ​ക്കേ​പ്പാ​ട്ട് അ​മ്മാ​ളു​അ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച എം.​ടി പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ൽ നി​ന്നാ​ണ് ബി​രു​ദം നേ​ടി​യ​ത്. പ്ര​ശ​സ്ത ന​ര്‍ത്ത​കി ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: സി​താ​ര, അ​ശ്വ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan NairBirthday
News Summary - m.t. vasudevan nair birthday
Next Story