മുല്ലനേഴി പുരസ്കാരം സംവിധായകന്‍ സുവീരന്
text_fieldsതൃശൂര്‍: കവി മുല്ലനേഴിയുടെ പേരില്‍ നാടക പ്രതിഭക്കായി ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് സംവിധായകന്‍ സുവീരന്‍ അര്‍ഹനായതായി അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ അശോകന്‍ ചരുവില്‍, സി. രാവുണ്ണി, ജയന്‍ കോമ്രേഡ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
15001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ചിത്രന്‍ കുഞ്ഞിമംഗലം രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വിസ് സഹകരണ ബാങ്കും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
സ്കൂള്‍ വിദ്യാര്‍ഥികളായ കവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാസർകോട്), നിസ്വന എസ്. പ്രമോദ് (മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കണ്ണൂര്‍), എസ്. ഭദ്ര (വരടിയം ഗവ. യു.പി സ്കൂള്‍ തൃശൂര്‍), അപര്‍ണ രാജ് (പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവനന്തപുരം) എന്നിവര്‍ അര്‍ഹരായി. പുരസ്കാരങ്ങള്‍ ഈ മാസം 21ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന മുല്ലനേഴി ഓർമദിനാഘോഷത്തില്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.