മുല്ലനേഴി ഓർമയായി ഒൻപത് വർഷം
text_fieldsകവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി ഓർമയായി ഇന്ന് ഒൻപത് വർഷം തികയുന്നു. മുല്ലനേഴി എം.എൻ. നീലകണ്ഠൻ എന്നാണ് മുഴുവൻ പേര്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ 'കറുകറുത്തൊരു പെണ്ണാണേ' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ രചനയിലൂടെ പ്രശസ്തനായി. 1995-ൽ നാടകത്തിനും 2010-ൽ കവിതക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1948 മേയ് 16ന് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്‍റെയും മകനായി ജനിച്ചു. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.
പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് മുല്ലനേഴി കലാരംഗത്തേക്ക് കടന്നുവന്നു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാർ കൂടി ഭാഗഭാക്കായിരുന്ന 1975ൽ ന്യൂഡൽഹിയിൽ വെച്ചുനടന്ന ദേശീയ നാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു.ഉള്ളൂർ കവിമുദ്ര പുരസ്കാരം, നാലപ്പാടൻ സ്മാരക പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ. 2011 ഒക്ടോബർ 22 ന് തൃശൂരിൽ അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.