എൻ.കെ. ജോസിന് സാഹിത്യ അക്കാദമി പുരസ്കാരം സമ്മാനിച്ചു
text_fieldsവൈക്കം: പ്രമുഖ ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ. ജോസിന് സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സമ്മാനിച്ചു. വൈക്കം വെച്ചൂരിലെ എൻ.കെ. ജോസിെൻറ വസതിയിലെത്തിയ സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പുരസ്കാരം സമർപ്പിച്ചു.
കേരളത്തിെൻറ അറിയപ്പെടാത്ത ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ചരിത്രകാരൻ എൻ.കെ. ജോസിെൻറ സംഭാവനകൾ അനുപമമാണെന്നും അദ്ദേഹത്തെ ആദരിക്കുന്നത് വഴി സാഹിത്യ അക്കാദമിയാണ് അംഗീകരിക്കപ്പെടുന്നതെന്നും വൈശാഖൻ പറഞ്ഞു.
സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. ഡോ.കെ.പി.മോഹനൻ, നോവലിസ്റ്റ് എസ്.ഹരീഷ്, കെ.ഉണ്ണികൃഷ്ണൻ, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ.ഷൈലകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിൻസി ജോസഫ്, മോഹൻദാസ് വെച്ചൂർ, സാംജി ടി വി പുരം, എൻ.അനിൽ ബിശ്വാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.