ഒ.എൻ.വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന്
text_fieldsതിരുവനന്തപുരം: കവി ഒ.എൻ.വി കുറുപ്പിന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
അഞ്ചാമത് ഒ.എൻ.വി പുരസ്കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്. നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2003ല്‍ പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഏഴ് ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഒ.എന്‍.വി പുരസ്കാരം പ്രഫ. എം. ലീലാവതിക്കാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.