ഖത്തർ: സേവനമികവിന് ഗവ. എക്സലൻസ് അവാർഡ്
text_fieldsദോഹ: സർക്കാർ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഗവ. എക്സലൻസ് അവാർഡ് ഏർപ്പെടുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. ഖത്തർ ദേശീയ വിഷൻ 2030 നയങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ ആദരവായി പുതിയ പുരസ്കാരം പ്രഖ്യാപിക്കുന്നത്.
എല്ലാവരുടെയും മികച്ച നേട്ടങ്ങളെയും പ്രയത്നങ്ങളെയും ആദരിച്ച് മികച്ച നിലവാരം, വികസനം, പ്രകടനത്തിലെ മികവ് എന്നിവയിൽ മത്സരിക്കുന്നതിന് സർക്കാർ ഏജൻസികളെയും ജീവനക്കാരെയും പ്രോത്സാഹിപ്പിക്കുക, സർക്കാർ പ്രകടനത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവാർഡ് ഏർപ്പെടുത്തുന്നത്. അവാർഡ് സംബന്ധിച്ച നടപടിക്രമങ്ങളും നയങ്ങളും തീരുമാനിക്കുന്നതിനായി സിവിൽ സർവിസ് ആൻഡ് ഡെവലപ്മെന്റ് ബ്യൂറോക്കു കീഴിൽ ഖത്തർ ഗവ. എക്സലൻസ് അവാർഡ് കമ്മിറ്റി ഓഫ് ട്രസ്റ്റീസ് സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.