ഒാണാട്ടുകരയിൽ സ്ഥിരം നാടകവേദി; തോപ്പിൽ ഭാസിക്ക് സ്മാരകം
text_fieldsകായംകുളം: മലയാള നാടകവേദിയുടെ കുലപതി തോപ്പിൽ ഭാസിക്ക് ഒാണാട്ടുകരയിൽ സ്മാരകം ഉയരുന്നു. കൃഷ്ണപുരത്തെ സാംസ്കാരിക കേന്ദ്രത്തിൽ തോപ്പിൽ ഭാസിയുടെ നാമഥേയത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ സ്ഥിരം നാടകവേദിയാണ് ഒരുങ്ങുന്നത്. നാടകാചര്യന് ഉചിതമായ സ്മാരകമെന്ന നാടകപ്രേമികളുടെ മൂന്ന് പതിറ്റാണ്ടായ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്.
200 പേർക്ക് ഒരേസമയം നാടകം കാണാവുന്ന തരത്തിലാണ് സംവിധാനം. പുരോഗമന രാഷ്ട്രീയത്തിന് കലയിലൂടെ തോപ്പിൽ ഭാസി നൽകിയ സംഭാവനകളെ എക്കാലത്തും അടയാളപ്പെടുത്തുന്ന തരത്തിലെ സ്മാരകമാണ് ലക്ഷ്യമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സ്ഥിരം നാടകവേദിയിലൂടെ വേദികളില്ലാതെ പ്രയാസപ്പെടുന്ന നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്ന നയം കൂടിയാണിത്. എല്ലാ ജില്ലകളിലും സ്ഥിരം നാടകവേദികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ പി. ശശികല എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.