കവിത; എൻ ഓർമ
text_fieldsതോണി എൻ തോണി തുഴയുന്നു ഞാൻ
ഏകനായി.... ഓർമകൾ അവശേഷിപ്പൂ
എന്നിലേക്ക് മാത്രമായി ..........
നിശ്ചലമാ തോടും പുഴയും പാടവും
അന്നെൻ കുളിരായിരുന്നെങ്കിൽ
ഇപ്പോഴതെല്ലാം ഓർമകൾ മാത്രം....
മഴയുടെ കുളിരും ഇളംകാറ്റുമെൻ
ബാല്യകാലത്തെ തൊടുമ്പോൾ
ഇന്നതെന്നെ പൊള്ളിക്കുന്നു....
മാവിൻ ചുവടും തെങ്ങിൻ പൊറ്റയും
ഇന്നെൻ വരയിലൊതുങ്ങുമ്പോൾ
ഇപ്പോഴെൻ രുചി പലവിധം
നാട്ടിലെ കൂട്ടും മിണ്ടലും ഇന്നെൻ……
ഭാവം മാത്രമായി മാറുമ്പോൾ….
അതിലെൻ ഓർമകൾ ഉറങ്ങുന്നു...
പള്ളിക്കൂടവും കലുങ്കും അയലും
ദേശവുമെല്ലാം എൻ മനസ്സിൽ
ഓർമകൾക്കു കണ്ണികൾ.
എൻ ആഗ്രഹങ്ങൾ മുത്തമിട്ട അറിവും
വയലിലെ പച്ചപ്പും കാഴ്ചകളും എൻ
ഓർമകൾക്ക് മൂടുപടം
മരുവിലെ ചൂടും ഏകാന്തതയും എൻ
ഭൂതകാലത്തെ തികട്ടുമ്പോൾ
പ്രതീക്ഷകളാൽ ഓരോ ദിനവും ...
ചോര നീരായെൻ ആരോഗ്യം ഭൂവിൽ
സർവതും അവർക്കായി ഞാൻ ...
നൽകുന്നു പൂർണ മനസ്സോടെ ...
അവധി ദിനങ്ങളിൽ ബന്ധുമിത്രാദികൾ
ചോദ്യശരങ്ങൾ തീർക്കുമ്പോൾ
ഭാവരസങ്ങളാൽ എൻ മുഖം…
ഉള്ളിലെ എൻ പുസ്തകത്താളുകളിൽ
ചേർത്ത് വെച്ചതല്ലോ നിങ്ങളെയെല്ലാം
തണൽ തേടി എൻ മനം ……
എൻ ദേശത്തു അന്യനായി ഭവിക്കുന്നു
ചിന്തയാൽ എൻ ശയനസ്ഥലം
വ്യാകുലനായിടുന്നു എൻ ഓർമയാൽ
അന്യനായി, ഏകനായി, മൃതപ്രായനായി,
ആശകൾ നശിച്ച ലോകത്തു ഞാൻ
തുഴയുന്നു എൻ തോണി....
തോണി എൻ തോണി തുഴയുന്നു ഞാൻ
ഏകനായി ഓർമകൾ അവശേഷിപ്പൂ
എന്നിലേക്ക് മാത്രമായി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.