Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകവിത: ബാല്യം

കവിത: ബാല്യം

text_fields
bookmark_border
boy
cancel

അ​ന്തകാ​ലം

തെ​രി​യു​മാ നി​ങ്ങ​ൾ​ക്ക്?

പ​ണ്ട്...

വ​ലി​യ​വീ​ട്ടി​ലെ​യൊ​ക്കെ

ക​ല്യാ​ണ​ങ്ങ​ൾ​ക്ക്

പി​ന്നാ​മ്പു​റ​ത്ത്

പോ​യി

നി​ൽ​ക്കും

തോ​ളി​ലെ

തോ​ർ​ത്ത് മു​ണ്ട്

ന​ന്നാ​യി ത​റ​യി​ൽ

നി​വ​ർ​ത്തി വി​രി​ക്കും

മു​ല്ല​മൊ​ട്ടു​പോ​ലു​ള്ള

വെ​ളു​ത്ത വ​റ്റു​ക​ൾ

നി​ല​ത്ത് വി​രി​ച്ച

മു​ണ്ടി​ൽ വ​ന്നു വീ​ഴും

പി​ന്നാ​ലെ

ഉ​പ്പേ​രി

അ​ച്ചാ​റ്

പു​ളി​ഞ്ചി

അ​വി​യ​ൽ

എ​ല്ലാം

ഒ​ന്നൊ​ന്നാ​യി...

എ​ല്ലാം...

കു​പ്പി വ​ല്ല​തും

ഒ​ഴി​ഞ്ഞ​തു കി​ട്ടി​യാ​ൽ

സാ​മ്പാ​റും

ഉ​ണ്ടാ​വാം!

എ​ല്ലാം കി​ഴികെ​ട്ടി

മാ​റോ​ടു ചേ​ർ​ത്തുപി​ടി​ച്ച്

വീ​ട്ടി​ലെ​ത്തി​ക്കും

നാ​ട്ടി​ലെ

പ്ര​മു​ഖ​രു​ടെ ക​ല്യാ​ണ​ങ്ങ​ൾ

വീ​ട്ടി​ൽ

ഉ​ത്സ​വ​മാ​ണ്

വി​ശ​ന്നി​രി​ക്കു​ന്ന

നാ​ലു വ​യ​റു​ക​ൾ​ക്ക്

ചാ​ക​ര​യാ​വു​ന്നു

ന​ല്ല ഉ​ശി​രും പു​ളി​യും

ഉ​ള്ള ഭ​ക്ഷ​ണം!

ഉ​ള്ള​വ​ന്‍റെ

വീ​ട്ടു​പ​ടി​ക്ക​ലാ​യി

ഒ​രു നേ​ര​ത്ത​ന്ന​ത്തി​നാ​യി

കാ​ത്തു​നി​ന്നി​രു​ന്ന നേ​രം

നാ​ണ​ക്കേ​ട്

തോ​ന്നി​യി​രു​ന്നി​ല്ലൊ​ട്ടു​മേ...

വി​ശ​പ്പു​ള്ള വ​യ​റി​ന്‍റെ

വേ​ദ​ന മാ​ത്രം

മു​ന്നി​ലു​ള്ള​വ​ർ​ക്ക്

നാ​ണി​ക്കാ​നെ​ന്തി​രി​ക്കു​ന്നു?

ഇ​ന്നു നാം

​എ​വി​ടെ​യൊ​ക്കെ​യോ

എ​ത്തി​യെ​ന്നു പ​റ​ഞ്ഞാ​ലും

അ​ന്ത കാ​ല​ത്തി​ന്റെ

ജീ​വി​ത​വും

ജീ​വി​തം ഉ​ള്ളി​ൽ വ​ര​ച്ചി​ട്ട

ചി​ത്ര​വും

ഒ​രി​ക്ക​ലും

മ​റ​ക്കാ​നെ​ളു​ത​ല്ല!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemBahrain NewsBalyam
News Summary - poem-balyam by tp sadanandan
Next Story