പലതാവുന്നവർ... കവിത
text_fieldsഒളിച്ചിരുന്നാൽ പോരെ?
ശരിക്കും ഒളിച്ചിരുന്നാൽ പോരെ?
നല്ല ഉടുപ്പിനുള്ളിൽ , മുഖത്തേപ്പിൽ,
അതിനുമപ്പുറം ഒരു കാറിൻ്റെ തണപ്പിൽ
അല്ലെങ്കിൽ പത്തടി ചുവര് പങ്കിടും ശീതളിമയിൽ
നിനക്ക് ഒളിച്ചിരുന്നാൽ പോരെ?
അത്രമേൽ പ്രിയം തോന്നും ചങ്ങാതികൂട്ടത്തിൽ നിൻ വാട
ശേഷം കാണും കാഴ്ച
എന്തുണ്ടതിൻ ബാക്കി
എന്ന് നീ ചിന്തിച്ചുവോ
എന്നുള്ള ചോദ്യങ്ങളിൽ
മറുപടി ശേഷമില്ല!
ചിലനേരങ്ങളിൽ ചിലർ പലതായി തീരും
പക്ഷെ അത് മാത്രമല്ല സത്യം
കാതലിൽ കാര്യം കാണാം
എന്നാലും ചോദിക്കുന്നു
പാതിയിൽ കാണുന്നവർ
ഒളിച്ചിരുന്നാൽ പോരെ?
നിനക്കൊളിച്ചിരുന്നാൽ പോരെ?
കെട്ടൊരീ കാലത്തിൽ നാം
മാത്രമായി നടിച്ചിട്ട്
നാടിനിതെന്ത് കാര്യം
നാട്ടാർക്കിതെന്ത് കാര്യം
ശിഷ്ടകാലത്തെയോർത്ത്
ജീവിക്കും മനുജർക്ക് സ്വസ്ഥമായ് പറക്കുവാൻ കാര്യങ്ങൾ എളുതല്ല
ചിലരെ നയിക്കുന്നു ഞാനെന്തെന്നുള്ള ഭയം
ചിലരോ ഭയക്കുന്നു മറ്റുള്ളോർകെന്ത് തോന്നും
സത്യത്തിൽ പാറി പാറി പറന്ന് ജീവിക്കുവാൻ
പറഞ്ഞ് പറഞ്ഞിട്ട് നാടിനെ പാറിക്കുവാൻ
എല്ലാർക്കുമുള്ളിലുണ്ട് മറ്റൊരു ജീവൻ
പക്ഷെ ഭയന്നു കഴിയുന്നു.
മറ്റുളോർക്കെന്ത് തോന്നും
ചിലപ്പോൾ ചിലർക്കുള്ളിൽ ഉയരും
ആ ജീവൻ്റെ ഉയിരും തലച്ചോറും
ഉശിരും ഉൺമയും
അപ്പഴും പക്ഷെ ചിലർ ചോദിക്കും.
പലപ്പോഴും ഒളിച്ചിരുന്നാൽ പോരെ
നീ മാത്രമെന്തിങ്ങനെ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.