Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2024 5:33 AM GMT Updated On
date_range 19 May 2024 5:33 AM GMTകവിത: വേനൽക്കാല രാത്രിയിൽ
text_fieldsbookmark_border
പുറത്ത് കാറ്റിലാടുന്നൂ
ഇലകൾ,
മരച്ചില്ലകൾ!
മരങ്ങൾ അരിച്ചെടുത്ത
നിലാവിൻ തരികൾ
താഴെ വീണുകിടപ്പുണ്ട്.
മുറിയിലെ വിൻഡോ കർട്ടൻ
ഫാനിന്റെ താളത്തിലാടിത്തിമിർക്കുന്നു!
ഉറക്കത്തിൽ
നിന്റെ സ്വപ്നങ്ങളിൽ
മഴ പെയ്യുകയാണ്...
നനഞ്ഞു കുതിർന്ന്
തൊട്ടടുത്തു കിടപ്പുണ്ട്
മിടിക്കുന്ന
ഒരു ഹൃദയം;
അല്ല
ഒരു ക്ലോക്കാണത്!
ക്ലോക്കുകൾ
വട്ടം കറങ്ങിയാണ്
നേരം വെളുപ്പിക്കുന്നത്!
എങ്ങുനിന്നോ ഒരു മഴക്കരച്ചിൽപോലെ
സൈറൺ കേട്ടാൽ
അകന്നുപോകുമോ
കട്ടപിടിച്ചു കിടക്കുന്ന
ഈ ഇരുട്ട്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story