Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2024 12:49 PM IST Updated On
date_range 21 Jan 2024 12:49 PM ISTവീണ്ടും ചില പ്രണയ വിചാരങ്ങൾ - കവിത
text_fieldsbookmark_border
പ്രമോദ് കുറ്റിയിൽ എഴുതിയ കവിത വീണ്ടും ചില പ്രണയ വിചാരങ്ങൾ
പ്രണയം മരണം പോലെ
അതി തീവ്രം.
പ്രണയത്തിന്നാഴം അളവതീതം
ആഴക്കടൽപോലെ.
പ്രണയം വർണ്ണ വനനിര പോലെ.
അതിനിഗൂഢം.
അതിരുകളില്ലാത്ത
ആകാശം പോലെ.
സാന്നിദ്ധ്യം
സുഖദായകം.
വിരഹം
അതികഠിനം.
നോവും
നൊമ്പരവും
മുറിവും മുറിപ്പാടുകളുമുണ്ട്.
മന്ദമാരുതനായും
കൊടുങ്കാറ്റായും
സുഗന്ധമായും
രൂക്ഷ ഗന്ധമായും
കടന്നുവരും.
പ്രണയ ഭൂമികയിൽ
പൂക്കളും
മുള്ളുകളുംമുത്തും പവിഴവും
ഹരിതാഭമാം
സസ്യജാലങ്ങളും
പാറക്കെട്ടുകളിൽ
തലതല്ലും വേദനയും
നമ്മെ മുഴുക്കെ വിഴുങ്ങും
വലിയ മത്സ്യങ്ങളുമുണ്ട്
പ്രണയം
കാനന ഭംഗി പോലെ.
ചിത്രവർണ്ണങ്ങളുള്ള
പൂമ്പാറ്റകൾ.
പലതരം കിളികൾ.
കാട്ടുപൂക്കൾ.
പൊട്ടിച്ചിരിച്ചൊഴുകും
കല്ലോലിനി.
വിഷാദ ഗാനമായൊഴുകും
അരുവികൾ
നമ്മുടെ ഹൃദയത്തെ തൊട്ടുണർത്തും
കലമാനുകൾ.
പിന്നെ എത്രയിനം
ഹിംസ്രജന്തുക്കൾ.
പ്രണയം
അതിരുകളില്ലാത്ത ആകാശം പോലെ.
വാർമഴവില്ലഴക്.
മഴയുടെ സൂക്ഷ്മമാം
ശ്രുതിലയ താളം.
ചിലപ്പം
വലിയ അപശ്രുതികൾ ''
പ്രചണ്ഡ താണ്ഡവമാടും
താളപ്പിഴ യുള്ള
ശക്തി വർഷം
മിന്നൽപ്പിണരുകൾ
ഇടിനാദം' '
പ്രണയം
വൈവിധ്യവും
വൈചിത്ര്യവുമാർന്ന
കവിത പോലെ
അതിസുന്ദരം
അതിഭയാനകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story