കവിത -കാമുകൻ
text_fieldsപ്രാണനായി സ്നേഹിച്ചു മതിവരാ
പെണ്ണിനോട് എന്തിനു നീ കാലനായി
നിന്നിലെ നിന്നെ അറിഞ്ഞവളല്ലേ
പിന്നെന്തിനു നീ ക്രൂരനായി
നിനക്കായി വേണ്ടി പൂക്കാൻ ഇനി
വേറെ ഋതുക്കൾ മൊട്ടിട്ട് നിൽപ്പതില്ലെ
നീയറിഞ്ഞതല്ല പ്രണയം പ്രണയത്തെ
മറക്കുന്ന സഫലതക്കെന്ത് പ്രണയം
കാമുക ഹൃദയങ്ങളെ ഉണരൂ, അവൾ
തേച്ചിട്ട് പോയിക്കോട്ടെ, കാലനാവാതെ
കാലത്തിനൊപ്പം ചെല്ലുക നീ
കാമുകഹൃദയങ്ങളെ ഉണരൂ...
അവൾ തേച്ചിട്ട് പോയിക്കോട്ടെ
കാലനാവാതെ കാലത്തിനൊപ്പം ചെല്ലുക നീ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.