ചെറുകാട് നാടിനൊപ്പം സാധാരണക്കാരുടെ ജീവിതം പ്രതിഫലിപ്പിച്ച എഴുത്തുകാരൻ–പാലോളി, ചെറുകാട് സ്മാരക പുരസ്കാരം വൈശാഖൻ ഷീല ടോമിക്ക് സമ്മാനിച്ചു
text_fieldsപെരിന്തൽമണ്ണ: ജീവിതകാലം മുഴുവൻ നാടിനൊപ്പം ജീവിച്ച് സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ ഒപ്പിയെടുത്ത് സാഹിത്യ, രാഷ്ട്രീയ പ്രവർത്തനം നടത്തിയ എഴുത്തുകാരനാണ് ചെറുകാടെന്ന് മുൻമന്ത്രി പാലോളി. ചെറുകാട് അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം.
ഈ വർഷത്തെ ചെറുകാട് പുരസ്കാരം ഷീല ടോമിക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ സമ്മാനിച്ചു. പെരിന്തൽമണ്ണ അർബൻ സർവിസ് സഹകരണ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. സുനിൽ പി. ഇളയിടം ചെറുകാട് സ്മാരക പ്രഭാഷണം നടത്തി.
ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ അധ്യക്ഷത വഹിച്ചു. അവാർഡിനർഹമായ 'വല്ലി' നോവൽ കഥാകൃത്ത് അഷ്ടമൂർത്തി പരിചയപ്പെടുത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കഥാകൃത്ത് അശോകൻ ചരുവിൽ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി എന്നിവർ സംസാരിച്ചു. ഷീല ടോമി മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി ചെയർമാൻ സി. വാസുദേവൻ സ്വാഗതവും കൺവീനർ വേണു പാലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.