ബാലസാഹിത്യ പുരസ്കാരം സമർപ്പിച്ചു
text_fieldsപാലക്കാട്: കലയും സാഹിത്യവും മനുഷ്യ ജീവിതത്തില്‍ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണെന്ന് സാഹിത്യകാരന് മുണ്ടൂര്‍ സേതുമാധവന് പറഞ്ഞു. സാഹിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ബാലസാഹിത്യ പുരസ്കാരം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിതി ജനറല്‍ സെക്രട്ടറി ബിന്നി സാഹിതി അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ സമിതി സംസ്ഥാന അധ്യക്ഷൻ വി.സി. കബീർ, പ്രഫ. കെ. ശശികുമാർ, നസീര്‍ നൊച്ചാട്, സാഹിതി ഡയറക്ടര്‍ കെ.കെ. പല്ലശ്ശന, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, എം.എസ്. സോണിത, വി.കെ. ഭാമ, പി.എസ്. മുരളീധരന്, ചിദബരന്കുട്ടി, അസീസ്, ചേരാമംഗലം ചാമുണ്ണി, മുണ്ടൂര്‍ രാജന്, കൃഷ്ണകുമാര്‍, തോംസണ്‍ കുമരനെല്ലൂര്‍, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, ശരണ്യ സഹദേവന്, പുരുഷോത്തമന് പിരായിരി, എ. ഗോപിനാഥന്, രാമദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.