അക്കിത്തത്തിന് സ്മാരകം: മന വിട്ടുനൽകും
text_fieldsകപ്പൂര്‍: മഹാകവി അക്കിത്തത്തിന് അമേറ്റിക്കരയില്‍ സ്മാരകം ഒരുക്കും. ഇതിെൻറ ഭാഗമായി കുമരനല്ലൂർ അമേറ്റിക്കരയിലെ അക്കിത്തം മനയും ഒരേക്കർ സ്ഥലവും സാംസ്കാരിക വകുപ്പിന് കുടുംബം വിട്ടുനല്‍കും. ഇത് അക്കിത്തം സ്മാരക സമുച്ചയമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്കുള്ള ചർച്ച നടന്നുവരികയാണ്.
നേരത്തെ സ്മാരക സമുച്ചയത്തിനായി സാംസ്കാരികവകുപ്പ് അഞ്ച് കോടി രൂപ നീക്കിവെച്ചിരുന്നു. നിലവിൽ ഒരേക്കർ സ്ഥലം സര്‍ക്കാര്‍ വിലകെട്ടി ഏറ്റെടുക്കും. അതിനുള്ള നടപടി നടന്നുവരികയാണ്. നിർദിഷ്ട അക്കിത്തം സമുച്ചയത്തോടുകൂടി അഞ്ചേക്കര്‍ ഭൂമികൂടി ഏറ്റെടുക്കാനും ധാരണയായി.
സ്പീക്കർ എം.ബി. രാജേഷിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ, അക്കിത്തത്തിെൻറ മകൻ, സഹോദരങ്ങൾ, കപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ദീൻ കളത്തിൽ, ജില്ല പഞ്ചായത്ത് അംഗം ഷാനിബ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ, വാർഡ് അംഗം അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഒക്ടോബർ 15ന് പ്രഖ്യാപനം നടത്തുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.