സന്തോഷ് മിത്രക്ക് രാഷ്ട്രീയരത്ന പുരസ്കാരം
text_fieldsവള്ളിക്കുന്ന്: മഹാരാഷ്ട്രയിലെ അമരാവതി ആസ്ഥാനമായുള്ള യുവരാജ് സാംസ്കാരിക സംഘടനയുടെ പ്രഥമ രാഷ്ട്രീയരത്ന പുരസ്കാരം സന്തോഷ് മിത്രക്ക്. ചിത്രകല, ഫോട്ടോഗ്രഫി മേഖലകളിലെ കഴിവുകളാണ് അവാർഡിന് പരിഗണിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 19ന് അമരാവതിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായ സന്തോഷ് മിത്രക്ക് ഒരുമാസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്. നേരത്തേ സംസ്ഥാന ലളിതകല അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ജലച്ചായം, എണ്ണച്ചായം, പെന്‍സില്‍ ഡ്രോയിങ് തുടങ്ങിയ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് പരീക്ഷണചിത്രങ്ങൾ ഒരുക്കുന്നതില്‍ ശ്രദ്ധേയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.