ജപ്പാൻ നോവലിൽ ചാറ്റ് ജിപിടി വിവാദം!; എഴുത്തുകാരി റീ കുദാെൻറ വെളിപ്പെടുത്തൽ ചർച്ചയാകുന്നു...
text_fieldsടോക്കിയോ: ജപ്പാനിലെ എഴുത്തുകാർക്കിടയിൽ ചാറ്റ് ജിപിടി വിവാദം കൊഴുക്കുന്നു. എഴുത്തുകാരി റീ കുദാൻ വെളിപ്പെടുത്തലോടെയാണ് ചാറ്റ് ജിപിടി സാഹിത്യലോകത്ത് സജീവമാകുന്നത്. ജപ്പാനിലെ പ്രശസ്തമായ അകുത ഗാവ പുരസ്‌കാരം നേടിയ നോവലിെൻറ കുറച്ചുഭാഗം ചാറ്റ്ബോട്ടിെൻറ സൃഷ്ടിയാണെന്ന് എഴുത്തുകാരി റീ കുദാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള രചനാസഹായിയായ ചാറ്റ് ജി.പി.ടി എഴുതിത്തന്നത് താൻ പകർത്തുകയായിരുന്നെന്ന് പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് കുർസാൻ പറഞ്ഞത്.
ജീവിതത്തിെൻറ കേന്ദ്രമായി മാറിയ ഭാവിലോകത്തിെൻറ ഭാവനാത്മക കഥ പറയുന്ന 'ടോക്കി യോ ടവർ ഓഫ് സിംപതി' എന്ന നോവലിെൻറ അഞ്ച് ശതമാനമാണ് നിർമിത ബുദ്ധിയുടെ സഹായത്താൽ എഴുതിയത്. വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചകൾക്ക് ഇടവെക്കുകയാണ്. സാഹിത്യത്തിൽ കള്ളനാണയങ്ങൾ പെരുകാനിത് വഴിവെക്കുമെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.
എന്നാൽ, ഇത്തരമൊരു സാങ്കേതിക വിദ്യയുടെ സാന്നിധ്യ നോവൽ വായനയിൽ ഒരിക്കൽ പോലും അനുഭവിക്കാൻ കഴിഞ്ഞില്ലെന്നും എല്ലാം ഒത്തിണങ്ങിയ നോവലിൽ ഇത്തരമൊരു കാര്യം സംശയിച്ചില്ലെന്ന് പുരസ്‌കാര നിർണയ സമിതി അംഗങ്ങളിലൊരാൾ പറഞ്ഞു. ഇതിനിടെ, എ.ഐ പ്രമേയമായുള്ള കൃതിയിൽ ചാറ്റ് ജിപിടിയൂടെ ഉപയോഗം തെറ്റല്ലെന്ന അഭിപ്രായവും സമിതിയി ലെ ചിലർക്കുണ്ട്. റീ കുദാൻ തെൻറ രചനാ രീതി വെളിപ്പെടുത്തിയതിനെ അഭിനന്ദിക്കുന്നവരും ഏറെയാണ്. ശുദ്ധസാഹിത്യത്തിനുള്ള ജപ്പാനിലെ ഏറ്റവും മികച്ച സമ്മാനമാണ് അകുടഗാവ സമ്മാനം. ഇത് വളർന്നുവരുന്ന എഴുത്തുകാർക്കാണ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.