ഗവേഷണ പ്രബന്ധങ്ങൾ പിഴവുകളുടെ കൂമ്പാരം; തെൻറ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിെൻറ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു
text_fieldsചിന്ത ജെറോമിെൻറ ഗവേഷണ പ്രബന്ധം വിവാദമായ സാഹചര്യത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനം വീണ്ടും ചർച്ചയാകുന്നു. ഗവേഷണ പ്രബന്ധങ്ങൾ ഏറെയും സംശയത്തിെൻറ നിഴലിലാകുന്ന സാഹചര്യമാണുള്ളത്. ബാലചന്ദ്രൻ ചുള്ളിക്കാട് തെൻറ കവിത പഠിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞതും ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ പ്രകോപിതനായാണ്. ചുള്ളിക്കാട് അന്ന് പറങ്ങതിങ്ങനെ:
``ഒരു സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഒരാളുടെ ഗവേഷണ പ്രബന്ധത്തിൽ താതവാക്യം എന്ന എന്റെ കവിത കേകയിലാണ് എഴുതിയതെന്നും അത്, അഭിനന്ദനാർഹമാണെന്നും എഴുതിയിരിക്കുന്നു. വസന്തതിലകത്തിലാണ് ഞാൻ ആ കവിത എഴുതിയത്. രണ്ട് പേജാണ് കേക സ്തുതിക്കായി നീക്കിവെച്ചിട്ടുള്ളത്. എന്റെ കവിത പഠിപ്പിക്കാനുണ്ടായാൽ ഈ പഠനം സഹായക ഗ്രന്ഥമായി വരും. ഇത്, അംഗീകരിക്കാൻ കഴിയില്ല. ഇനി പറയു, എന്റെ കവിത പഠിപ്പിക്കരുതെന്ന് പറഞ്ഞത് തെറ്റാണോ?, ഈ കവിതകളൊന്നും എഴുതിയത് ബിരുദം നേടാൻ വേണ്ടിയല്ല. എം.എക്ക് പഠിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു. അതെല്ലാം പ്രബന്ധം വായിച്ചതോടെ ഇല്ലാതായി''.
ചങ്ങമ്പുഴയുടെ ഏറെ പ്രസിദ്ധമായ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടെതാണെന്നാണ് ചിന്താ ജെറോം തെൻറ ഗവേഷണ പ്രബന്ധത്തിൽ എഴുതിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. പ്രബന്ധം റദ്ധാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ആവശ്യപ്പെട്ടിരിക്കുകയാണ്. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്താ ജെറോമിെൻറ ഗവേഷണ വിഷയം. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്നു മുൻ പ്രോ വിസിക്കും മൂല്യനിർണ്ണയം നടത്തിയവർക്കും കഴിയാത്തത് വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ഗൗരവമായ ചോദ്യമാണിപ്പോൾ സർവകലാശാലകൾ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.