ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി സി. രാധാകൃഷ്ണൻ:‘നവോത്ഥാനത്തിന്റെ നേട്ടങ്ങൾ ആർ.എസ്.എസ് അട്ടിമറിക്കുന്നു’
text_fieldsആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. നവോത്ഥാനത്തിന്റെ നേട്ടങ്ങൾ ആർ.എസ്.എസ് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവേകാനന്ദനുൾപ്പെടെ ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനാണിപ്പോൾ ആർ.എസ്.എസ് ശ്രമിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്്ണൻ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
എൻ്റെ രാഷ്ട്രീയം മഹാത്മാഗാന്ധിയുടെ രാഷ്ട്രീയമാണ്. 1947ൽ ഗാന്ധി പറഞ്ഞത് രാജ്യത്ത് രാഷ്ട്രീയം പാടില്ല എന്നാണ്. ഇന്ത്യ ഭരിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ല... ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഇന്ത്യ ഭരിക്കപ്പെടേണ്ടത്. അത് നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ നമുക്ക് നേരിടേണ്ടി വരില്ലായിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ആദ്ധ്യാത്മികത അന്വേഷിച്ചാൽ സംശയങ്ങൾ ബാക്കിയാകും. ദൈവത്തിന് ആരോടും സഹതാപമോ പകയോ ഇല്ലെന്ന് ഗീത പറയുന്നു. അങ്ങനെയാണെങ്കിൽ, ചിലർ എന്തിനാണ് കഷ്ടപ്പെടുന്നത്? അഞ്ച് വയസ് പ്രായമുള്ള കുട്ടികളെ കാൻസർ ബാധിച്ചിരിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്ത് പാപമാണ് അവർ ചെയ്തത്? ഇതിൽ, നീതിയുടെ എന്തെങ്കിലും ഘടകമുണ്ടോയെന്ന് സി. രാധാകൃഷ്ണൻ ചോദിക്കുന്നു. എല്ലാ മനുഷ്യരും നല്ലവരായി കാണാൻ മാത്രമേ ഒരു എഴുത്തുകാരൻ ഇഷ്ടപ്പെടുന്നുള്ളൂ. മനുഷ്യർക്കും ലോകത്തിനും നന്മ സ്വപ്നം കാണാതെ ഒരു എഴുത്തുകാരനും എഴുത്തുകാരനാകാൻ കഴിയില്ലെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.