ഗുരുവിെൻറ ജീവിതമെഴുതി എസ്. രമേശൻ നായർക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
text_fieldsകൊച്ചി: ശ്രീനാരായണ ഗുരുവിെൻറ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗുരുപൗര്‍ണമി എന്ന കാവ്യകൃതിക്കാണ് എസ്. രമേശൻ നായർക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
സരയൂ തീര്‍ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി (കവിതസമാഹാരങ്ങള്‍), ആള്‍രൂപം, സ്ത്രീപര്‍വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം (ബാലസാഹിത്യം), തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, സംഗീതക്കനവുകള്‍ (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍.
ആർ.എസ്.എസ് തപസ്യ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനസ്വാതന്ത്ര്യം തടയുന്നതിൽ പ്രതിഷേധിച്ച് 2017 ഡിസംബറിൽ സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെച്ചു. 2012 മുതൽ തപസ്യ പ്രസിഡൻറായിരുന്നു.
'തിരുക്കുറൾ' മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാനിധി തെൻറ നോവലുകളിലൊന്നായ 'തെൻപാണ്ടി സിംഹം' മലയാളത്തിലേക്ക് മൊഴിമാറ്റുന്ന ചുമതല ഏൽപിച്ചിരുന്നു. 2000 ജനുവരിയിൽ കന്യാകുമാരിയിൽ തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ വിളിച്ച് ആദരിക്കുകയും ചെയ്തു.
തുടർന്നായിരുന്നു നോവൽ വിവർത്തനം ഏൽപിച്ചത്. ഇതുകൂടാതെ ചെന്നൈയിൽ 2001 ജനുവരി 16ന് നടന്ന വള്ളുവർ ദിനാഘോഷത്തിൽ മൂന്നുലക്ഷം രൂപയുടെ പുരസ്കാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.