ശബ്ദതാരാവലി@105: കടലാസുപോലും കിട്ടാതിരുന്ന കാലത്തെ അക്ഷരാന്വേഷണത്തിന്‍റെ സാക്ഷ്യം
text_fields1917 നവംബർ 13നാണ് ശബ്ദതാരാവലിയുടെ പ്രഥമ സഞ്ചിക പുറത്തിറങ്ങിയത്. മലയാള അക്ഷരങ്ങളുടെ സമൃദ്ധിയാണ് ശ്രീകണ്ഠേശ്വരം ജി.പത്മനാഭപിള്ളയുടെ ശബ്ദതാരാവലി തിളക്കം. വാക്കുകളുടെ പിന്നാലെയുള്ളയാത്രക്കൊടുവിലാണ് നിഘണ്ടു പിറക്കുന്നത്. കേരളത്തിലെ പുസ്തകപ്രസാധന ചരിത്രത്തിൽ അസാധാരണമായ ഏടാണ് ശബ്ദതാരാവലി. അർഥം അന്വേഷിക്കുന്ന മലയാളി അനായാസം മറിച്ചുനീക്കിയ പേജുകൾക്ക് വർഷങ്ങളുടെ അധ്വാനഭാരമുണ്ട്. വൈദ്യുതിയോ കമ്പ്യൂട്ടറോ എന്തിന് കടലാസുപോലും സുലഭമായി ഇല്ലാതിരുന്ന കാലത്തെ ശ്രീകണ്ഠേശ്വരത്തിെൻറ സാഹസികതയുടെ സാക്ഷ്യമാണീ നിഘണ്ടു.
പ്രസാധകരെ കിട്ടാത്ത കാലം
``സുഖം എന്ന പദത്തിെൻറ അർഥം എെൻറ നിഘണ്ടുവിൽ െകാടുത്തിട്ടുണ്ടെന്നു വരികിലും പരമാർഥത്തിൽ അതെങ്ങനെയിരിക്കുമെന്ന് ഞാൻ ഇതുവെര അറിഞ്ഞിട്ടുള്ളവനല്ല....'' എന്ന ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിെൻറ ആമുഖത്തിലെ ശ്രീകണ്ഠേശ്വരത്തിെൻറ തുറന്നെഴുത്ത് അദ്ദേഹം എഴുത്തു ജീവിതത്തിൽ നേരിട്ട പ്രയാസങ്ങളുടെ സൂചനയാണ്.
1895 മുതൽ നിഘണ്ടുവിനുള്ള മുന്നൊരുക്കമെന്ന നിലയിൽ രാവും പകലും നീളുന്ന വായന,1887 മുതൽ 20 വർഷം നീണ്ട ൈകയെഴുത്ത്. എഴുതി പൂർത്തിയാക്കിയെങ്കിലും ഒറ്റപ്രതിയായി പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടിയില്ല. ഇതോടെ തിരുവനന്തപുരം ചാലക്കേമ്പാളത്തിലെ പുസ്തക വ്യാപാരിയുമായി ചേർന്ന് പല സഞ്ചികകളായി നിഘണ്ടു പുറത്തിറക്കാൻ ശ്രീകണ്ഠേശ്വരം തീരുമാനിച്ചു. അങ്ങനെ 1917 നവംബറിൽ ആദ്യ സഞ്ചിക പുറത്തിറങ്ങി. എഴുത്തും പ്രൂഫും അച്ചടിയുടെ മേൽനോട്ടച്ചുമതലയുമെല്ലാം ഒറ്റക്കുതന്നെ. അവസാന ഭാഗമായ 22ാം സഞ്ചിക പുറത്തിറങ്ങിയത്് 1923 മാർച്ച് 16 നും. 22 സഞ്ചികകളിലും കൂടി ആകെ 1584 പേജുകൾ.
നിഘണ്ടു എഴുത്തിനിടെ ക്ലർക്കായി ജോലി കിട്ടിയെങ്കിലും രണ്ടും കൂടി ഒത്തുപോയില്ല. പിന്നീട് അഭിഭാഷക ജോലിയിൽ പ്രവേശിച്ചെങ്കിലും അതും തുടരാനായില്ല. തുടർന്ന്, ടി.എസ്. റെഡ്യാറെ പോലുള്ള പ്രസാധകർക്ക് തിരുവാതിരപ്പാട്ടും മറ്റും എഴുതി പകർപ്പവകാശം വിറ്റാണ് വീട്ടുചെലവിന് വക കെണ്ടത്തിയത്. പ്രതിസന്ധി രൂക്ഷമായ കാലത്ത് അതുവരെ ശേഖരിച്ചവയിൽനിന്ന് കുറച്ച് വാക്കുകളെടുത്ത് 1904-ൽ 'കീശാ നീഘണ്ടു' എന്ന പേരിൽ പോക്കറ്റ് ഡിക്ഷനറിയും പുറത്തിറക്കിയിരുന്നു.
സാഹിത്യപ്രവർത്തക സംഘം ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന ശബ്ദതാരാവലിക്ക് 1769 പേജുകളുണ്ട്. ഡി.സി ബുക്സ് പുറത്തിറക്കുന്ന നിഘണ്ടുവിന് 2055 പേജും. 105 വയസ്സ് തികയുേമ്പാൾ മലയാള ഭാഷ ഇന്നുവരെ നടത്തിയ യാത്രയിൽ സമാനതകളില്ലാത്ത സംഭാവനയാണ് ശബ്ദതാരാവലി നൽകിയത്. മലയാളത്തെ സ്നേഹിക്കുന്നവർ മറക്കാനിടയില്ലാത്ത അപൂർവ ഗ്രന്ഥം. കമ്പ്യൂട്ടറിൽ അർത്ഥം അന്വേഷിക്കുന്നവർ പോലും ചില വേളയിൽ ശബ്ദതാരാവലി തിരയാതിരിക്കില്ല.
ശബ്‌ദതാരാവലി വിരൽത്തുമ്പിൽ
മലയാളഭാഷയുടെ ആധികാരിക നിഘണ്ടുവായ ശബ്‌ദതാരാവലി കഴിഞ്ഞ ഒരുവർഷമായി വിരൽത്തുമ്പിൽ ലഭിക്കുകയാണ്. ശബ്‌ദതാരാവലിയുടെ ആദ്യഭാഗം പൂർത്തിയാക്കാൻ പത്മനാഭപിള്ള 20 വർഷമാണ് പരിശ്രമിച്ചത്. അഞ്ചുവർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിലാണ് നിഘണ്ടുവിന്റെ ഡിജിറ്റൽ പതിപ്പിറങ്ങുന്നത്.
സി വി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സായാഹ്ന ഫൗണ്ടേഷ'നാണ് സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ചത്. ഡിജിറ്റൽ പതിപ്പിനൊപ്പം മൂലഗ്രന്ഥത്തിന്റെ സ്കാൻ ചെയ്ത പി ഡി എഫ് പേജുകളും ലഭ്യമാണ്. 'ലെക്‌സോണമി' സെർവറിലും ശബ്ദതാരാവലി ലഭ്യമാക്കിയിട്ടുണ്ട്. https://stv.sayahna.org എന്ന ലിങ്കുവഴി ശബ്ദതാരാവലിയുടെ ഡിജിറ്റൽപതിപ്പിൽ പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.