കേന്ദ്ര സാഹിത്യ അക്കാദമി യുവ, ബാല പുസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: വിവിധ ഭാഷകളിലെ എഴുത്തുകാർക്കുള്ള യുവ, ബാല പുരസ്കാരം പ്രഖ്യാപിച്ച് കേന്ദ്ര സാഹിത്യ അക്കാദമി. യുവ എഴുത്തുകാരുടെ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ശ്യാംകൃഷ്ണൻ.ആർ പുരസ്കാര ജേതാവായി.
ബാലസാഹിത്യ അവാർഡ് മലയാളത്തിൽ നിന്ന് ഉണ്ണി അമ്മയമ്പലത്തിനും ലഭിച്ചു.അവാർഡിന് അർഹരായവർക്ക് 50,000 രൂപയും ഫലകവും ലഭിക്കും. കവിത, ചെറുകഥ, ഓർമക്കുറിപ്പ് ഉൾപ്പെടെ എഴുത്തിന്റെ വിവിധ മേഖലകളാണ് അവാർഡിന് പരിഗണിച്ചത്.
മറ്റ് യുവപുരസ്കാര
ജേതാക്കൾ: കെ.വൈശാലി (ഇംഗ്ലീഷ്-ഓർമക്കുറിപ്പ്), ഗൗരവ് പാണ്ഡെ (ഹിന്ദി), നയൻജ്യോതി ശർമ (അസമീസ്), സുതാപ ചക്രവർത്തി (ബംഗാളി), റാണി ബാരോ (ബോഡോ), ഹീന ചൗധരി (ഡോഗ്രി), റിങ്കു റാത്തോഡ് (ഗുജറാത്തി), ശ്രുതി ബി.ആർ (കന്നട), മുഹമ്മദ് അശ്റഫ് സിയ (കശ്മീരി), അദ്വൈത് സാൽഗോവങ്കർ (കൊങ്കണി), റിങ്കി ഝാ ഋഷിക (മെയ്തിലി), വൈഖോം ചിങ്ഖൈൻഗംബ (മണിപ്പൂരി), ദേവദാസ് സൗദാഗർ (മറാത്തി), സുരാജ് ചപഗെയ്ൻ (നേപ്പാളി), സഞ്ജയ് കുമാർ പാണ്ഡ (ഒഡിയ), റൺധീർ (പഞ്ചാബി), സൊനാലി സുതർ (രാജസ്ഥാനി), അഞ്ജൻ കർമകാർ (സന്താലി), ഗീത പ്രദീപ് രുപാനി (സിന്ധി), ലോകേഷ് രഘുരാമൻ (തമിഴ്), രമേശ് കാർത്തിക് നായക് (തെലുങ്ക്), ജാവേദ് അംബർ മിസ്ബാഹി (ഉർദു).
ബാലസാഹിത്യ പുരസ്കാര ജേതാക്കൾ: രഞ്ജു ഹസാരിക (അസമീസ്), ദീപൻവിത റോയ് (ബംഗാളി), ബിർജിൻ ജെകോവ മചാഹാരി (ബോഡോ), ബിഷാൻ സിങ് ദർദി (ഡോഗ്രി), ഗിര പിനാകിൻ ഭട്ട് (ഗുജറാത്തി), കൃഷ്ണമൂർത്തി ബിലിഗെരെ (കന്നട), മുസഫർ ഹുസൈൻ ദിൽബർ (കശ്മീരി), ഹർഷ സദ്ഗുരു ഷെട്യെ (കൊങ്കണി), നാരായങ്കി (മെയ്തിലി), ക്ഷേത്രിമയുൺ സുബദനി (മണിപ്പൂരി), ഭാരത് സസാനെ (മറാത്തി), ബസന്ത താപ (നേപ്പാളി), മാനസ് രഞ്ജൻ സമാൽ (ഒഡിയ), കുൽദീപ് സിങ് ദീപ് (പഞ്ചാബി), പ്രഹ്ളാദ് സിങ് ജോർദ (രാജസ്ഥാനി),ഹർഷ്ദേവ് മാധവ് (സംസ്കൃതം), ദുഗൽ ടുഡു (സന്താലി), ലാൽ ഹോട്ചന്ദാനി ലചാർ (സിന്ധി), യുവ വാസുകി (തമിഴ്), പി.ചന്ദ്രശേഖർ ആസാദ് (തെലുങ്ക്), ഷംസുൽ ഇസ്ലാം ഫാറൂഖി (ഉർദു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.